ഒഡിഷയിലെ ജയ്‌പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനു സമീപം ചരക്ക് തീവണ്ടിക്കടിയില്‍പ്പെട്ട് ഏഴ് താെഴിലാളികള്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കനത്ത മഴയെത്തുടര്‍ന്ന് ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിക്ക് താഴെ രക്ഷതേടിയവരാണ് അപകടത്തില്‍പ്പെട്ടത്. മഴയും കാറ്റും ശക്തമായ സമയത്ത് എന്‍ജിനില്ലാത്ത ബോഗി തനിയെ നീങ്ങി ഇവരുടെ ശരീരത്തിലൂടെ കയറുകയായിരുന്നുവെന്ന് റെയില്‍വേ ഉദ്യേഗസ്ഥര്‍ അറിയിച്ചു.
റെയിൽവേയുടെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് ഏഴുപേരും. മൂന്നു തൊഴിലാളികൾ സംഭവസ്ഥലത്തും നാല് പേര്‍ ജാജ്പൂർ റോഡ് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
ബാലാസോറില്‍ കോറമണ്ഡല്‍ എക്സ്പ്രസ് തീവണ്ടി അപകടത്തില്‍പ്പെട്ട് 288 പേര്‍ കൊല്ലപ്പെട്ട് അഞ്ച് ദിവസത്തിനുശേഷമാണ് സംസ്ഥാനത്ത് വീണ്ടും തീവണ്ടി അപകടം ഉണ്ടാകുന്നത്.
English Sammury: 6 dead, 2 seriously injured, after a freight train ran over near Jajpur road railway station
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.