30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

കേരളത്തിന്റെ വികസന‌ കുതിപ്പിനുള്ള നിർദേശങ്ങളുമായി ലോകകേരള സഭ അമേരിക്കൻ മേഖലാ സമ്മേളനം

Janayugom Webdesk
തിരുവനന്തപുരം
June 11, 2023 11:00 pm

കേരളത്തിന്റെ വികസന‌ കുതിപ്പിനുള്ള നിർദേശങ്ങളുമായി ലോകകേരള സഭ അമേരിക്കൻ മേഖലാ സമ്മേളനം. ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളെല്ലാം ഭാവികേരളത്തിനാവശ്യമായ സംരംഭങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും പുരോഗതിക്കാവശ്യമായ നിർദേശങ്ങളുമാണ്‌ മുന്നോട്ടുവച്ചത്‌. ഇക്കാര്യങ്ങളിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന്‌ ചർച്ചകൾക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശത്ത്‌ പഠിക്കാനെത്തുന്ന കുട്ടികൾക്ക്‌ ഗൈഡൻസ്‌ സൗകര്യം വേണം, അനധികൃത റിക്രൂട്ടിങ്‌ ഏജൻസികളെ തടയണം തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിലുയർന്നു. ഇക്കാര്യത്തിൽ ശക്തമായ നിയമനടപടികൾ കേരളത്തിൽ ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട്‌ വിമാനത്താവള വികസനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിൽ ചെലുത്തിയ സമ്മർദത്തിന്‌ ഫലമായി. റൺവേ വികസിപ്പിക്കാൻ ഭൂമി ഏറ്റെടുക്കാൻ അനുമതിയായിട്ടുണ്ട്‌. ഈ നടപടിയുമായി അതിവേഗം മുന്നോട്ട്‌ പോകും. വയോജനങ്ങൾക്ക്‌ ഹോം നഴ്‌സിങടക്കം ഒട്ടേറെ പദ്ധതികൾ ആലോചിക്കുന്നു. പ്രവാസികളുടെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ഹോം സ്റ്റേ ആക്കുന്ന പദ്ധതി വീട്ടുടമയുടെ സമ്മതത്തോടെ ആലോചിക്കും. മാലിന്യനിർമാർജനം പാഠപുസ്തകത്തിന്റെ ഭാഗമാക്കും. പാഠപുസ്തക പരിഷ്കരണ സമയത്ത്‌ ഇക്കാര്യം ഗൗരവമായി പരിഗണിക്കും. ഇതിനാവശ്യമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്‌. ലോകത്തിലെ വികസിത രാഷ്‌ട്രങ്ങളിലെ മധ്യവരുമാന രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തിലേക്ക്‌ ഉയർത്തി നവകേരളം സാധ്യമാക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നും ചർച്ചകൾക്ക്‌ മറുപടി പറയവെ മുഖ്യമന്ത്രി പറഞ്ഞു.
eng­lish sum­ma­ry; loka Ker­ala Sab­ha Amer­i­can Region­al Con­fer­ence with pro­pos­als for the devel­op­ment of Kerala
you may also like this video;

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.