പ്രേഷകര്‍ ഏറെ പ്രതീഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ആദിപുരുഷ്. ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ ഹനുമാനായി സീറ്റൊഴിച്ചിടുമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഹനുമാനായി റിസർവ് ചെയ്തിരിക്കുന്ന സീറ്റിനടുത്തുള്ള സീറ്റിന് കൂടുതൽ പണം നൽകണം എന്ന തരത്തില്‍ വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ സീറ്റിന് കൂടുതൽ പണം നൽകേണ്ടെന്ന് അറിയിച്ചിരിക്കുകയാണ് സിനിമയുടെ നിർമാതാക്കളായ ടി സീരീസ്.
ഹനുമാൻ ജിയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്ന സീറ്റിനടുത്തുള്ള സീറ്റിന് കൂടുതൽ പണം ഈടാക്കില്ലെന്നും ടി സീരീസ് ട്വിറ്ററിൽ കുറിച്ചു. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും അവര്‍ വ്യക്തമാക്കി.
ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന് കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. ഒരു ഷോയിലും ഈ സീറ്റ് ആർക്കും നൽകില്ലെന്ന് അണിയറ പ്രവർത്തകർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ഇതിനു പിന്നാലെ ഹനുമാന് റിസർവ് ചെയ്തിരിക്കുന്നതിനടുത്തുള്ള സീറ്റിന് ഇരട്ടി തുക നൽകണമെന്ന് ചില റിപ്പോർട്ടുകൾ വന്നു. പിവിആറിൽ ഇത് തീരുമാനിക്കപ്പെട്ടുകഴിഞ്ഞു എന്നും ചില ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്തിരുന്നു. ഈ വാർത്തകളെയാണ് ടി സീരീസ് തള്ളിയത്.
English Summary: T‑Series clarifies seats next to seat reserved for Lord Hanuman won’t be overpriced
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.