കെപിസിസി പ്രസിഡന്‍റ് കെസുധാകരനും,പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ എ ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചു നിന്നു വാളോങ്ങുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എ ഐ ഗ്രൂപ്പുകള്‍ പരസ്പരംപോരടിക്കുകയും, എ ഗ്രൂപ്പിനുള്ളില്‍ നിന്ന് പ്രതിഷേധവും, വിമതസ്വരവുമായി ഒരു വിഭാഗവും രംഗത്ത്.
ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹത്തെ തള്ളിപ്പറഞ്ഞാണ് എ ഗ്രൂപ്പിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായിട്ടാണ് രാഹുല്‍മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചത് ജെ എസ് അഖിലിനെയാണ്. മുമ്പു കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് കെ എം അഭിജിത്തിനുവേണ്ടി മാറി കൊടുത്തത് അഖിലാണ്. രണ്ടു പേരും എ ഗ്രൂപ്പുകാരുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് അഖിലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടി മനസില്‍ കണ്ടിരുന്നത്.
ഗ്രൂപ്പിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് മാരത്തോണ്‍ചര്‍ച്ചകളാണ് നടന്നത്. ജെ എസ് അഖില്‍,കെ എം അഭിജിത്ത്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരെയാണ് എ ഗ്രൂപ്പ് യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചത്.അതില്‍ അഖിലിനെയാണ് ഉമ്മന്‍ചാണ്ടിക്ക് കൂടുതല്‍ താല്‍പര്യമെന്നാണ് പറഞ്ഞു കേട്ടിരുന്നത്.
എന്നാല്‍ നിലവിലെ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്‍റ് ഷാഫി പറമ്പില്‍ രാഹുലിനുവേണ്ടിയാണ് നിലയുറപ്പിച്ചത്. ഷാഫി എ ഗ്രൂപ്പിന്‍റെ പ്രതിനിധിയായിട്ടാണ് പ്രസിഡന്‍റ് ആയതെങ്കിലും ഇപ്പോള്‍ പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി ഏറെ അടുപ്പമുള്ളആളാണ്.സതീശന്‍-ഷാഫി കൂട്ടുകെട്ടിലാണ് എ ഗ്രൂപ്പിന്‍രെ സ്ഥാനാര്‍ത്ഥിയായി മാങ്കൂട്ടത്തില്‍ എത്തിയത്.
എ ഗ്രൂപ്പു നേതാക്കളായ എം എം ഹസന്‍,കെ സി ജോസഫ്, ബന്നി ബഹന്നാന്‍, പി സി വിഷ്ണുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. എന്നിട്ടും തീരുമാനമൊന്നുമായില്ല. എന്നാല്‍ അവസാനം ഷാഫിയുടെ കടുംപിടുത്തത്തില്‍ ഗ്രൂപ്പ് വഴങ്ങുകയായിരുന്നു.
ഐ ഗ്രൂപ്പിൽനിന്ന് ചെന്നിത്തലയുടെ നോമിനിയായി അബിൻ വർക്കിയും കെ സി വേണുഗോപാലിന്റെ അനുയായി ബിനു ചുള്ളിയിലും മത്സരരംഗത്തുണ്ടാകും.പുതിയ സാഹചര്യത്തിൽ എ ഗ്രൂപ്പിൽനിന്ന് നാലുപേർ വിമത സ്ഥാനാർഥികളാകും. ദുൽഖി ഫിൽ, എസ് പി അനീഷ്, വിഷ്‌ണു സുനിൽ പന്തളം, അനുതാജ് എന്നിവരാണ് എ ഗ്രൂപ്പിൽനിന്ന് മത്സരിക്കുക.എ ഗ്രൂപ്പിൽനിന്നുള്ള പരമാവധി വോട്ടുകൾ നേടി രാഹുലിന്റെ പരാജയമുറപ്പാക്കുകയാണ് വിമതരുടെ ലക്ഷ്യം.
English Summary:
Youth Congress State President Candidate; In Group A, Oommen Chandy’s proposal failed, Satheesan-Shafi axis took hold
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.