സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിപ്പില്ലെങ്കിലും കിഴക്കൻ മേഖലകളിൽ പരക്കെ മഴ കിട്ടും. മീൻപിടിത്തത്തിനുള്ള വിലക്ക് തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ കാലവർഷം കൂടുതൽ മെച്ചപ്പെടും. നാളെ പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റിന്റെ ഭീതി ഒഴിയുകയാണ്. ഇന്നലെ അർദ്ധരാത്രിയോടെ തീവ്രന്യൂനമർദ്ദമായി മാറിയ ബിപോർജോയ് വരുന്ന 6 മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറും. ഗുജറാത്തിൽ നിന്നും രാജസ്ഥാനിന്റെ തെക്കുപടിഞ്ഞാറ് മേഖലകളിലേക്ക് പ്രവേശിച്ച ബിപോർജോയ് നിലവിൽ 10 കിമീ വേഗതയിലാണ് സഞ്ചരിക്കുന്നത്.
english summary; Chance of rain in 5 districts in next hour
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.