23 January 2026, Friday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

ടെറസിന്റെ മുകളിൽ നിന്നും വീണല്ല മരണം; കാമുകനും ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു

Janayugom Webdesk
ദാവൻഗരെ
June 17, 2023 4:36 pm

ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയേയും കാമുകനേയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കർണാടകയില്‍ ദാവൻഗരെയിലെ ബിസലേരി ഗ്രാമത്തിൽ താമസിക്കുന്ന നിംഗരാജ (32)യെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് കോടതി നടപടി. നിംഗരാജയുടെ ഭാര്യ കാവ്യ, കാമുകൻ ബിരേഷ് എന്നിവരെയാണ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 9നാണ് നിംഗരാജിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

അന്വേഷണത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് നിംഗരാജിന്റെ ഭാര്യ കാവ്യയെയും കാമുകൻ ബിരേഷിനെയും പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ടെറസിൽനിന്നു വീണാണ് ഭർത്താവ് മരിച്ചതെന്നാണ് കാവ്യ പൊലീസിനോട് പറഞ്ഞത്. എന്നാൽ മകന്‍റെ മരണത്തിൽ സംശയം തോന്നിയ അമ്മ പൊലീസ് പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിംഗരാജയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. കാവ്യ തന്‍റെ കാമുകനായ ബിരേഷുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി.

വിവാഹിതയായ കാവ്യയും ബിരേഷും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. യുവതി കഴിഞ്ഞ മാസം ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് കാമുകനുമായി ഒളിച്ചോടി. എന്നാൽ ഇവരെ ഗ്രാമവാസികൾ ചേർന്നു പിടികൂടി. പിന്നീട് പഞ്ചായത്ത് കൂടി ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു കാവ്യയ്ക്കു നിർദേശം നൽകി. പഞ്ചായത്ത് അംഗങ്ങളുടെ നിർബന്ധത്തെ തുടർന്നു കാവ്യയെ തിരികെ സ്വീകരിക്കാൻ നിംഗരാജ തയ്യാറായി. അഞ്ചു വർഷം മുമ്പാണ് കാവ്യ നിംഗരാജയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഒരു കുട്ടിയുണ്ട്. 

ഭാര്യ കാമുകനുമായുള്ല ബന്ധം അവസാനിപ്പിച്ചെന്നാണ് നിംഗരാജ് കരുതിയിരുന്നത്. എന്നാൽ ബിരേഷുമായുള്ള ബന്ധം കാവ്യ അവസാനിപ്പിച്ചിട്ടില്ലെന്നറിഞ്ഞതോടെ കാവ്യയും നിംഗരാജും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ കാവ്യ കാമുകനെ വീട്ടിലേക്കു വിളിച്ചുവരുത്തി. പിന്നീട് കാവ്യ നിംഗരാജിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ടെറസിൽ നിന്നും താഴേക്ക് മൃതശരീരം തള്ളിയിട്ടത്. ടെറസിന്റെ മുകളിൽനിന്നും നിംഗരാജ് അബദ്ധത്തിൽ വീണു മരിച്ചതെന്നാണ് കാവ്യ എല്ലാവരോടും പറഞ്ഞത്. 

Eng­lish Sum­ma­ry: Death did not fall from the top of the ter­race; The wife killed her hus­band along with her boyfriend
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.