18 January 2026, Sunday

Related news

January 10, 2026
October 23, 2025
September 19, 2024
September 16, 2024
September 14, 2024
September 13, 2024
August 27, 2024
April 8, 2024
March 15, 2024
January 3, 2024

പിഡബ്ല്യുഡി ഓഫീസില്‍ മദ്യസേവ നടത്തി ഉന്നത ഉദ്യോഗസ്ഥരും കീഴ്ജീവനക്കാരും; വീഡിയോ വൈറലാകുന്നു

Janayugom Webdesk
കാൺപൂർ
June 27, 2023 9:34 pm

ഉത്തർപ്രദേശിലെ കാൺപൂർ അക്ബർപൂർ ബ്ലോക്കിലെ ബാര ഗ്രാമത്തിന് സമീപമുള്ള പിഡബ്ല്യുഡിയുടെ സെക്ഷൻ ഓഫീസിൽ സർക്കാർ ജീവനക്കാർ മദ്യപാര്‍ട്ടി നടത്തി. സംഭവത്തിന്റെ വൈറൽ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നിൽക്കുന്ന ഒരാൾ മദ്യക്കുപ്പി തുറന്ന് ഗ്ലാസ്സുകളിൽ മറ്റുള്ളവർക്ക് വിളമ്പുന്നതും മറ്റുള്ളവർ ഓഫീസിൽ ലഘുഭക്ഷണത്തോടൊപ്പം മദ്യം കുടിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടെ ഇവർക്കൊപ്പം ഇരുന്ന മറ്റൊരാളാണ് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

സംഭവത്തില്‍ രണ്ട് ജീവനക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മൂന്നാമതൊരാൾ ആരാണെന്ന് കണ്ടെത്താനുണ്ടെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ നവീൻ ശർമ്മ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അന്വേഷണ സമിതിയെ നിയോഗിച്ചു. അന്വേഷണം പൂർത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും ശർമ പറഞ്ഞു.

Eng­lish Sum­ma­ry: Top offi­cers and sub­or­di­nates serv­ing liquor in PWD office; The video goes viral

You may also like this video also

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.