23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 23, 2024
July 2, 2024
July 1, 2024
January 31, 2024
December 18, 2023
December 12, 2023
September 21, 2023
September 21, 2023
September 18, 2023

വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനം 20 മുതല്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 2, 2023 9:32 am

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഈ മാസം 20 മുതല്‍ ഓഗസ്റ്റ് 11 വരെ ചേരുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ക്രിയാത്മകമായ ചര്‍ച്ചകള്‍ സഭകളില്‍ ഉണ്ടാകണമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു.

ഏകീകൃത സിവില്‍ കോഡ്, ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചുള്ള ഓര്‍ഡിനന്‍സ് എന്നീ രണ്ടു വിഷയങ്ങളിലാണ് നിലവില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ വിരുദ്ധ ചേരികളില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും എന്‍ഡിഎയ്ക്ക് ഉള്ളില്‍ നിന്നും എതിര്‍പ്പ് ശക്തമാണ്. അതേസമയം ഈ രണ്ടു വിഷയങ്ങളിലും പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും പൂര്‍ണതോതില്‍ സര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് സമവായത്തിലെത്തിയിട്ടില്ല.

സുപ്രീം കോടതി ഉത്തരവു മറികടന്ന് ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടികുറയ്ക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ബില്ലായി നടപ്പു സമ്മേളനത്തില്‍ കേന്ദ്രം കൊണ്ടുവരും. ഇത് മുന്നില്‍ കണ്ട് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ സാധാരണ നിലയില്‍ സഭ ഇടപെടാറില്ല.
അതേസമയം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകുകയും ചെയ്യും.

Eng­lish Sum­ma­ry: Annu­al Par­lia­ment ses­sion from 20

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.