22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 18, 2026
January 13, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026

കര്‍ണാടക ബിജെപിയില്‍ തര്‍ക്കം തുടരുന്നു; യെദ്യൂരപ്പയെ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചു

Janayugom Webdesk
ബംഗളൂരു
July 2, 2023 10:09 pm

കര്‍ണാടക നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ ഇനിയും പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കാനാകാതെ ബിജെപി. വിഷയം ചര്‍ച്ച ചെയ്യാനായി ബി എസ് യെദ്യൂരപ്പയെ ബിജെപി കേന്ദ്ര നേതൃത്വം നാളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആരെത്തുമെന്നതും യോഗത്തില്‍ ചര്‍ച്ചയാകും. പ്രതിപക്ഷ നേതൃസ്ഥാനത്തിനായി ബിജെപിയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മന്ത്രിമാരായ അരഗ ജ്ഞാനേന്ദ്ര, ആർ അശോക്, വിജയപുര എംഎൽഎ ബസന ഗൗഡ പാട്ടീൽ യത്നാൽ എന്നിവരും ഇവരില്‍ ഉൾപ്പെടുന്നു. 

ബൊമ്മെയെ പ്രതിപക്ഷ നേതാവാക്കണം എന്നാണ് യെദ്യൂരപ്പ പക്ഷത്തിന്റെ ആവശ്യം. ആർ അശോക്, ബസന ഗൗഡ പാട്ടീൽ യത്നാൽ തുടങ്ങിയവര്‍ക്കാണ് സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, ദേശീയ ജനറൽ സെക്രട്ടറി സി ടി രവി എന്നിവരുടെ പിന്തുണ. മുന്‍ മന്ത്രി സുനില്‍ കുമാര്‍, ഹുബ്ബള്ളി-ധര്‍വാഡ് എംഎല്‍എ അരവിന്ദ് ബെല്ലാഡ് എന്നിവരും സ്ഥാനമോഹികളാണ്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനായി ഇന്നലെ നടത്താനിരുന്ന ബിജെപി നിയമസഭാ കക്ഷിയോഗം റദ്ദാക്കുകയായിരുന്നു. 

നളിൻ കുമാർ കട്ടീൽ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുവെങ്കിലും രാജിയുടെ കാര്യം ദേശീയനേതൃത്വം തീരുമാനിക്കുമെന്ന നിലപാടിലാണ്. അടുത്തിടെ മുൻ മന്ത്രി വി സോമണ്ണ ബിജെപി സംസ്ഥാന അധ്യക്ഷനാകാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മുന്‍ മന്ത്രി അശ്വന്ത് നാരായണ്‍, സി ടി രവി എന്നിവര്‍ക്കും സംസ്ഥാന അധ്യക്ഷ പദവിയില്‍ നോട്ടമുണ്ട്. എന്നാല്‍ അധികാരമില്ലാത്ത അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനത്തെ ബിജെപിയെ നയിക്കുകയെന്ന ഭാരിച്ച ദൗത്യം ഏറ്റെടുക്കാന്‍ കഴിയുന്നയാളാകണം അധ്യക്ഷപദവിയിലേക്ക് വരേണ്ടതെന്ന് ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു. അതേസമയം പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിൽ ബിജെപിയിലുള്ള അനിശ്ചിതത്വത്തെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. കര്‍ണാടകയ്ക്ക് ഒരു പ്രതിപക്ഷ നേതാവിനെ വേണമെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ പരസ്യം പ്രചരിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവിനുണ്ടാകേണ്ട വിവിധ യോഗ്യതകളും പരസ്യത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Con­tro­ver­sy con­tin­ues in Kar­nata­ka BJP; B. S. Yediyu­rap­pa was called to Delhi
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.