9 December 2025, Tuesday

Related news

December 8, 2025
December 7, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025

വന്‍കിട പദ്ധതികള്‍ ജനുവരി 26നകം പൂര്‍ത്തീകരിക്കണമെന്ന് പ്രധാനമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
July 4, 2023 11:50 am

കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ വന്‍കിട പദ്ധതികള്‍ അടുത്ത വര്‍ഷം ജനുവരി 26ന് അകം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. തിങ്കളാഴ്ച ചേര്‍ന്ന വിശാല മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിത്.

ഏപ്രില്‍ ‑മെയ് മാസങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കും. അതിനാലാണ് പ്രധാനമന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയെന്നതാണ് വിലയിരുത്തപ്പെടുന്നത്. ജനുവരി 26-ഓടെ പദ്ധതികളുടെ ഉദ്ഘാടനം നടക്കണമെന്നണ് പ്രധാനമന്ത്രി നിര്‍ഡദ്ദേശിച്ചത് എഴുപത്തി അഞ്ചാം റിപ്പബ്ളിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും ജനുവരി 26നാണ്.

കര്‍ണാടകനിയമസഭാ തെര‍ഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്

Eng­lish Summary:
Prime Min­is­ter wants to com­plete big projects by Jan­u­ary 26

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.