21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 6, 2025
April 1, 2025
March 18, 2025
March 18, 2025
March 1, 2025
February 15, 2025
January 8, 2025
December 5, 2024
December 5, 2024

മഴക്കെടുതി: ഒറ്റ വിളിയില്‍ സഹായ ഹസ്തവുമായി എഐവൈഎഫ് യൂത്ത് ഫോഴ്സ് പാഞ്ഞെത്തും

Janayugom Webdesk
പത്തനംതിട്ട
July 4, 2023 9:52 pm

കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ മഴക്കെടുതിയുടെ ദുരിതത്തില്‍ വലയുമ്പോള്‍ ഒരു കൈസഹായത്തിന് ആരുമില്ലെന്ന നിരാശ വേണ്ട. എഐവൈഎഫ് യൂത്ത് ഫോഴ്സിലെ അംഗങ്ങള്‍ നിങ്ങളെ സഹായിക്കാന്‍ സദാസമയവും ജാഗരൂകരായി കാത്തുനില്‍ക്കുന്നു. ഒരു ഫോണ്‍ കോള്‍ മാത്രം മതി. എന്ത് സഹായത്തിനും അവര്‍ പാഞ്ഞെത്തും.

സംസ്ഥാന തലത്തില്‍ വിദഗ്ധരുടെ പക്കല്‍ നിന്നും പരിശീലനം നേടിയ യുവാക്കളുടെ സംഘമാണ് എഐവൈഎഫിന്റെ യൂത്ത് ഫോഴ്സ്. ജില്ലയിലെ എല്ലാ മണ്ഡലം കമ്മിറ്റികളും കേന്ദ്രീകരിച്ച് യൂത്ത് ഫോഴ്സിന്റെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് നമ്പറുകളില്‍ വിളിച്ചാല്‍ മാത്രം മതി.

വെള്ളം കയറിയ വീടുകളില്‍ നിന്നും ആളുകളെ രക്ഷിക്കാന്‍, മരം വീണ് നാശമായ വീട് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍, വീട് ശുചീകരിക്കാന്‍, ഒറ്റപ്പെട്ടുപോയ വീട്ടുമൃഗങ്ങളെ രക്ഷിക്കാന്‍. എന്നുവേണ്ട മനുഷ്യസാധ്യമായ എല്ലാ സഹായങ്ങള്‍ക്കും യൂത്ത്ഫോഴ്സിനെ വിളിക്കാം. യൂത്ത് ഫോഴ്സിന്റെ പ്രവര്‍ത്തനം തിരുവല്ലയില്‍ തുടക്കമായി. വെള്ളം കയറിയ വീട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് യൂത്ത് ഫോഴ്സ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

ഹെല്‍പ്പ് ഡസ്ക് നമ്പറുകള്‍

അടൂര്‍ : 8157944357, 9497520953, 9544511008
പത്തനംതിട്ട : 8606166693, 9745299974, 7736369052
എഴുമറ്റൂര്‍ : 9947170649, 9447271083, 7559099145
മല്ലപ്പള്ളി : 9947058348, 9847833934, 9745297063
കൂടല്‍ : 8078132696 (കുന്നിട), 9645967130
(ഇളമണ്ണൂര്‍), 9061384601 (കലഞ്ഞൂര്‍), 8848769511 (പാടം), 8086822526 (കൂടല്‍), 8551482129 (പ്രമാടം)
റാന്നി : 7025928516, 8606578258, 8547180211
തിരുവല്ല : 9745576454, 9947252423

Eng­lish Sum­ma­ry: AIYF Youth Force helps in rain disaster

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.