17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 14, 2024

യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം: ആദിവാസികളോടുള്ള ബിജെപിയുടെ വെറുപ്പിന്റെ യഥാർത്ഥ സമീപനം, രാഹുല്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 5, 2023 6:31 pm

ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി ഭരണത്തില്‍ രാജ്യത്ത് ആദിവാസികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മധ്യപ്രദേശിലെ സംഭവം ആദിവാസികള്‍ക്കും ദളിതര്‍ക്കുമെതിരേയുള്ള ബിജെപിയുടെ യഥാര്‍ഥ സമീപനമാണ് വ്യക്തമാക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

ബിജെപി ഭരണത്തിന് കീഴില്‍ ആദിവാസി സഹോദരങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണ്. മധ്യപ്രദേശില്‍ ഒരു ബിജെപി നേതാവിന്റെ മനുഷ്യത്വരഹിതമായ കുറ്റകൃത്യം മനുഷ്യരാശിയെ ഒന്നാകെ ലജ്ജിപ്പിക്കുന്നതാണ്. ആദിവാസികളോടും ദളിതരോടുമുള്ള ബിജെപിയുടെ വെറുപ്പിന്റെ അറപ്പുളവാക്കുന്ന യഥാര്‍ത്ഥ മുഖമാണിത്, രാഹുല്‍ ട്വീറ്റ് ചെയ്തു.

മധ്യപ്രദേശിലെ സിദ്ധിയില്‍ പ്രവേഷ് ശുക്ല എന്നയാള്‍ ഒരു ആദിവാസി യുവാവിന്റെ മുഖത്തും തലയിലും മൂത്രമൊഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇയാള്‍ ബിജെപി എംഎല്‍എ കേദര്‍നാഥ് ശുക്ലയുടെ അടുത്ത അനുയായിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചതിന് പിന്നാലെ ബിജെപിക്കെതിരേ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. സംഭവം വലിയ വിവാദമായതോടെ ചൊവ്വാഴ്ച രാത്രി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമം, എസ്സി-എസ്ടി ആക്ട് എന്നിവ ചുമത്തിയായായിരുന്നു അറസ്റ്റ്.

Eng­lish Sum­ma­ry: BJP’s anti-Dalit, anti-trib­al face exposed with uri­nat­ing inci­dent: Rahul Gandhi
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.