23 January 2026, Friday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
April 2, 2025
February 10, 2025

ഡൽഹിയിൽ വെള്ളക്കെട്ടിൽ വീണ് മുന്നുപേർ മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
July 16, 2023 10:48 am

ഡൽഹിയിൽ വെള്ളക്കെട്ടിൽ വീണ് മുന്നുപേർ മരിച്ചു. ദ്വാരക സെക്ടർ 23ൽ ഗോൾഫ് കോഴ്സിൽ കഴിഞ്ഞ ദിവസംരാത്രിയിലായിരുന്നു സംഭവം. അരുൺ, അനുജ്, അഭിഷേക് എന്നിവരാണ് മരിച്ചത്. വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി നിർമ്മാണം നടക്കുന്ന ഗോൾഫ് കോഴ്സിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുകുന്ദ്പുരിലും മൂന്ന് പേർ വെള്ളക്കെട്ടിൽ വീണ് മരിച്ചിരുന്നു. മെട്രോ നിർമ്മാണ പ്രദേശത്തുള്ള വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. പിയുഷ് (13), നിഖിൽ (10), ആശിഷ് (13) എന്നിവരാണ് മരിച്ചത്. ഇതോടെ കഴിഞ്ഞദിവസം മാത്രം മരിച്ചത് ആറുപേരാണ്.

യമുനാ നദി കരകവിഞ്ഞൊഴുകുന്നുണ്ട്. നദീതീരത്തുള്ള പ്രധാനപ്രദേശങ്ങളിലൊക്കെ വെള്ളക്കെട്ട് തുടരുകയാണ്. 206.02 മീറ്ററാണ് രാവിലെ എട്ട് മണിയ്ക്ക് യമുനയുടെ ജലനിരപ്പ്. നിലവിൽ വെള്ളം കുറഞ്ഞു വരികയാണെന്നാണ് വിവരം.

Eng­lish Sum­ma­ry: Del­hi floods: 3 teenagers die while swim­ming in flood water
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.