11 January 2026, Sunday

Related news

August 23, 2025
June 19, 2025
June 1, 2025
January 3, 2025
May 3, 2024
April 18, 2024
April 17, 2024
January 4, 2024
November 11, 2023
October 15, 2023

സുരക്ഷ ഇപ്പോഴും അകലെ; ഹൗസ് ബോട്ട് അപകടങ്ങൾക്ക് കുറവില്ല

Janayugom Webdesk
ആലപ്പുഴ
July 19, 2023 5:12 pm

ജില്ലയിൽ ഹൗസ് ബോട്ടുകൾ വിരുന്നെത്തിയിട്ട് കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും ഈ മേഖലയിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങളുടെ ആഴം കൂടിവരികയാണ്. വെള്ളത്തിനും വള്ളത്തിനുമൊപ്പം കുട്ടനാട്ടുകാർ പലപ്പോഴും ഹൗസ് ബോട്ടുകളിൽ നിന്നുമുള്ള മരണ വാർത്തകളും ദുരന്തങ്ങളും കേട്ടാണ് ഉണരുന്നത്. മൺസൂൺ ടൂറിസം സജീവമായതോടെ കൂടുതൽ അപകടങ്ങൾ സംഭവിക്കുമെന്ന ഭീതിയിലാണ് വിനോദസഞ്ചാര മേഖല. കുറച്ച് കാലങ്ങളായി നിരവധി അപകടങ്ങൾക്ക് സാക്ഷിയായിട്ടുണ്ടെങ്കിലും വേണ്ടത്ര സുരക്ഷയൊരുക്കാൻ ഹൗസ്ബോട്ടുകൾ തയ്യാറാകുന്നില്ല. കഴിഞ്ഞയാഴ്ചയും ഹൗസ് ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് മരിച്ചത് കോയമ്പത്തൂർ സ്വദേശി മരിച്ചിരുന്നു.

പന്തളം സ്വദേശിയായ ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ അബ്ദുൽ മനാഫ്, കൈനകരി സ്വദേശി ബി പി പ്രസന്നൻ, കട്ടപ്പന സ്വദേശി ജോമോൻ ജോസഫ്, തിരുവനന്തപുരം ചെറുന്നിയൂർ സ്വദേശി പ്രദീപ് പി നായർ എന്നിവരും കുറച്ചുനാൾ മുമ്പ് ഹൗസ് ബോട്ടുകളിൽനിന്ന് വീണു മരിച്ചവരാണ്. കായൽ സാഹചര്യങ്ങളിലെ അപകടങ്ങളെക്കുറിച്ച് അവബോധമില്ലാത്ത ഇതരജില്ലകളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികളാണ് ഹൗസ്ബോട്ട് അപകടങ്ങളിൽ പ്രധാനമായും ഇരയാകുന്നത്. ഇവർക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകാൻ ആരുമില്ല. ഹൗസ്ബോട്ട് അപകടങ്ങൾ പലതും അശ്രദ്ധ കൊണ്ടു സംഭവിക്കുന്നതാണെന്നാണ് അഗ്നിരക്ഷാ സേന അധികൃതർ പറയുന്നത്.

കുട്ടികളുടെ മേൽ ശ്രദ്ധ വേണം. വസ്ത്രവും മറ്റും ഹൗസ്ബോട്ടിന്റെ ഭാഗങ്ങളിൽ ഉടക്കാതിരിക്കാൻ ശ്രദ്ധിക്കണം, മേൽത്തട്ടിൽ നിന്നുള്ള യാത്ര പാടില്ല, ലഹരി ഉപയോഗിച്ചശേഷം യാത്ര ചെയ്യരുത്, കായലിലൂടെ കുറെ സഞ്ചരിച്ചു കഴിയുമ്പോൾ നീന്തണമെന്നു തോന്നുന്നത് അപകടം ക്ഷണിച്ചു വരുത്തും, കായലിന് കരയോടു ചേർന്നും ആഴം കൂടുതലുണ്ടാകും. നീന്തൽ അറിയാവുന്നവർ പോലും അപകടത്തിൽ പെടാൻ സാധ്യതയുണ്ട്, യാത്രക്കാരെ ലൈഫ് ജാക്കറ്റ് ധരിപ്പിക്കാൻ ജീവനക്കാർ ശ്രദ്ധിക്കണം, ലൈഫ് ബോയും മറ്റും അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാനും രക്ഷാപ്രവർത്തനം നടത്താനും ജീവനക്കാർ ജാഗ്രത കാണിക്കണം തുടങ്ങിയവയാണ് കായൽ യാത്രയിൽ ശ്രദ്ധിക്കേണ്ടതെന്നാണ് അഗ്നിരക്ഷാ സേന നൽകുന്ന മുന്നറിയിപ്പുകൾ.

Eng­lish Sum­ma­ry: Secu­ri­ty is still far away; There is no short­age of house­boat accidents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.