11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

May 3, 2024
April 18, 2024
April 17, 2024
January 4, 2024
November 11, 2023
October 15, 2023
September 2, 2023
August 21, 2023
July 27, 2023
July 19, 2023

കുട്ടനാട് പാക്കേജ്: 75 പ്രവൃത്തികൾക്ക് 100 കോടിയുടെ ഭരണാനുമതി

Janayugom Webdesk
തിരുവനന്തപുരം
January 4, 2024 11:25 pm

രണ്ടാം കുട്ടനാട് പാക്കേജിന് കീഴിൽ 75 പ്രവൃത്തികൾക്കായി 100 കോടി രൂപയുടെ ഭരണാനുമതി. പാടശേഖരങ്ങളുടെ നവീകരണത്തിനും പുറം ബണ്ടുകൾ ബലപ്പെടുത്തല്‍ അടക്കമുള്ള പ്രവൃത്തികള്‍ക്കുമാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ബൈപാസ് ചാലുകളിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കി കൃഷിക്ക് സഹായകമാക്കുന്നതിനും തുക വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. 

കർഷകരുടെ ഏറെ നാളായുള്ള ആവശ്യങ്ങളിലൊന്നായിരുന്നു പാടശേഖരങ്ങളുടെയും പുറംബണ്ടുകളുടെയും നവീകരണ പ്രവർത്തനങ്ങൾ. ഇതിനു പുറമേ ചാലുകളിൽ എക്കലും മണ്ണും അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടതും കർഷകർക്ക് തിരിച്ചടിയായിരുന്നു. ഇതേത്തുടർന്നാണ് അടിയന്തരമായി ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രണ്ടാം കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി 100 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ 2020 സെപ്റ്റംബർ 17നാണ് 2447.6 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്.

Eng­lish Sum­ma­ry: Kut­tanad Pack­age: 100 crore sanc­tion for 75 works

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.