23 December 2024, Monday
KSFE Galaxy Chits Banner 2

നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം “വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാന”; പ്രകാശനം ചെയ്തു

Janayugom Webdesk
ആലപ്പുഴ
July 21, 2023 7:58 pm

ഓഗസ്റ്റ് 12‑ന് നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തോമസ് കെ. തോമസ് എംഎല്‍എയും സിനിമ‑സീരിയല്‍ താരം ഗായത്രി അരുണും ചേര്‍ന്ന് എന്‍ ടി ബി ആര്‍ സൊസൈറ്റി ചെയര്‍പേഴ്സണായ ജില്ല കളക്ടര്‍ ഹരിത വി  കുമാറിന് നല്‍കിയാണ് ഭാഗ്യചിഹ്ന പ്രകാശനം നിര്‍വഹിച്ചത്. വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. വള്ളംകളിയെക്കുറിച്ചുള്ള കുട്ടിക്കാല ഓര്‍മകള്‍ ചേര്‍ത്തലക്കാരികൂടിയായ നടി ഗായത്രി പങ്കുവെച്ചു. വള്ളംകളിയുടെ ചിഹ്നം പതിച്ച തൊപ്പി അച്ഛന്‍ കൊണ്ടുവരുന്നതിനായി കുട്ടിക്കാലത്ത് കാത്തിരുന്നിട്ടുണ്ടെന്നും അവര്‍ ഓര്‍ത്തു.

ഇടുക്കി കുളമാവ് സ്വദേശിയായ കല്ലടപ്പറമ്പില്‍ പി ദേവപ്രകാശാണ് (ആര്‍ട്ടിസ്റ്റ് ദേവപ്രകാശ്) ഭാഗ്യചിഹ്നം വരച്ചത്. സമ്മാനത്തുകയായി 5001 രൂപ ലഭിക്കും. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ 250 ഓളം എന്‍ട്രികളാണ് ലഭിച്ചത്. ചിത്രകാരന്‍മാരായ സതീഷ് വാഴവേലില്‍, സിറിള്‍ ഡോമിനിക്, ടി. ബേബി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.

ചടങ്ങില്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സൂരജ് ഷാജി, നഗരസഭ കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, സുവനീര്‍ കമ്മറ്റി കണ്‍വീനറായ എ ഡി എം എസ്  സന്തോഷ് കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ എസ്. സുമേഷ്, ഇന്‍ഫാസ്ട്രക്ചര്‍ കമ്മറ്റി കണ്‍വീനര്‍ എം സി  സജീവ് കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ എബി തോമസ്, കെ നാസര്‍, റോയ് പാലത്ര, എ കബീര്‍, രമേശന്‍ ചെമ്മാപറമ്പില്‍, പ്രസ് ക്ലബ് പ്രസിഡന്റ് എസ് സജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: nehru tro­phy boat race logo released
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.