കൈവരിച്ച നേട്ടം, വികസന പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പാലിയേറ്റീവ് ചികിത്സ എന്നിവയിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ, സർക്കാർ ഫണ്ടുകളുടെ കൃത്യവും സുതാര്യവുമായ വിനിയോഗം, മണ്ഡലത്തിലെ വിവിധ മേഖലകളിൽ നടപ്പാക്കുന്ന തനത് പദ്ധതികൾ തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.
ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. രവി പാലത്തിങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ജലജ ചന്ദ്രൻ, നഗരസഭ കൗസിലർമാരായ കെ കെ ജയമ്മ, നസീർ പുന്നയ്ക്കൽ, പി എൻ പണിക്കർ ഫൗണ്ടേഷൻ കേന്ദ്രകമ്മിറ്റി വൈസ് ചെയർമാൻ എൻ ബാലഗോപാൽ, ജില്ല ജനറൽ സെക്രട്ടറി പ്രതാപൻ നാട്ടുവെളിച്ചം തുടങ്ങിയവർ പങ്കെടുത്തു.
English Summary: PP Chittaranjan MLA received the Manavaseva award
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.