23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 11, 2024
December 25, 2023
October 31, 2023
October 13, 2023
October 5, 2023
September 26, 2023
September 20, 2023
September 4, 2023
August 10, 2023
August 7, 2023

രാജ്യം തല താഴ്ത്തുന്നു: ഷാജി എൻ കരുൺ

Janayugom Webdesk
തിരുവനന്തപുരം
July 27, 2023 8:16 am

മണിപ്പൂരിലെ സംഭവ വികാസങ്ങളുടെ പേരിൽ ലോകത്തിനു മുന്നിൽ രാജ്യം തല താഴ്ത്തുകയാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷാജി എൻ കരുൺ പറഞ്ഞു. യുവകലാസാഹിതി യുടെ ശാന്തമാവട്ടെ മണിപ്പൂർ മാനവ മൈത്രി യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങളെയും മതനിരപേക്ഷതയെയും തകർക്കുന്ന തരത്തിലാണ് കേന്ദ്ര ഭരണകൂടം മുന്നോട്ട് പോകുന്നത്. ഈ സഹചര്യത്തിൽ കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.

യുവകലാ സാഹിതി ജില്ലാ പ്രസിഡന്റ് മഹേഷ് മാണിക്കം അധ്യക്ഷത വഹിച്ചു. പ്രൊഫ. വി എൻ മുരളി, ഗീതാ നസീർ എന്നിവർ സംസാരിച്ചു. മാനവ മൈത്രീയാത്ര ദീപശിഖ യുവകലാസാഹിതി ജില്ലാ സെക്രട്ടറി കെ പി ഗോപകുമാറിന് നല്കിക്കൊണ്ട് ഷാജി എൻ കരുൺ യാത്ര ഉദ്ഘാടനം ചെയ്തു. ചിത്രകാരായ ബിനുക്കുട്ടൻ, ജയന്തി എന്നിവരുടെ നേതൃത്വത്തിൽ സമാധാന സന്ദേശ ചിത്രങ്ങൾ രചിച്ചു. നാടൻ പാട്ട് കലാകാരൻ ജയചന്ദ്രൻ കടമ്പനാട്, ഗായകൻ ബിജു പെരുമ്പുഴ എന്നീവരുടെ ഐക്യദാർഢ്യ ഗാനങ്ങൾ ആലപിച്ചു.

മാനവീയം വീഥിയിലെ വയലാർ സ്ക്വയറിൽ നിന്നും ആരംഭിച്ച യാത്ര രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിനോദ് വൈശാഖി മുഖ്യപ്രഭാഷണം നടത്തി. മണിപ്പൂർ ഐക്യദാർഢ്യ ദീപശിഖ മാങ്കോട് രാധാകൃഷ്ണൻ തെളിച്ചു. യുവ കലാസാഹിതി ജില്ലാ സെക്രട്ടറി കെ പി ഗോപകുമാർ മാനവ മൈത്രി പ്രതിജ്ഞ ചൊല്ലി. കെ ദേവകി, എ എം റൈസ് എന്നിവർ സംസാരിച്ചു. അഡ്വ. സി എ നന്ദകുമാർ, ഷീല രാഹുലൻ, പി എസ് മധുസൂദനൻ, എം ശ്രീകാന്ത്, .കെവിജയൻ, സി കെ ബാബു, അൽഫോൺസ ജോയ്, നളിനി ശശിധരൻ, ചെറുന്നിയൂർ ബാബു, കെ ഗോപാലകൃഷ്ണൻ നായർ, ബിജു പുലിപ്പാറ, റസൽ സബർമതി, ഡി ബിജു എന്നിവർ നേതൃത്വം നല്കി. മാനവീയം വീഥിയിലെ കവിയരങ്ങിൽ ഷൈജു അലക്സ്, അപർണ രാജ്, ഷോണി ബി. ചിറയിൽ, ബിജു പുലിപ്പാറ, പ്രീത കുളത്തൂർ, കൊപ്പം ഷാജി, കോട്ടുകാൽ ശ്യാമപ്രസാദ്, രശ്മി ഊറ്ററ എന്നിവർ കവിതകൾ അവതരിപ്പിച്ചു. യാത്രയിൽ പങ്കെടുത്ത സാംസ്കാരിക പ്രവർത്തകർ രാഷ്ട്രപതിയ്ക്ക് സമർപ്പിക്കാനുള്ള ഭീമ ഹർജിയിൽ ഒപ്പുവച്ചു.

Eng­lish Sum­ma­ry: Sha­ji N Karun about Manipur violence
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.