24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 18, 2024
October 22, 2024
April 29, 2024
March 15, 2024
March 13, 2024
March 11, 2024
March 11, 2024
March 7, 2024
March 4, 2024
February 29, 2024

നെടുങ്കണ്ടത്ത് ജലാശയത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍

Janayugom Webdesk
നെടുങ്കണ്ടം
August 6, 2023 4:35 pm

വിനോദ സഞ്ചാര കേന്ദ്രമായ തുവൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിൽ വിദ്യാർത്ഥികളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം എംഇഎസ് കാേളജ് രണ്ടാം വർഷ വിദ്യാർത്ഥി നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി (19), കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി പാമ്പാടുംപാറ ആദിയാർപുരം കുന്നത്ത്മല അനില (16) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  ശനിയാഴ്ച സെബിന്റെ ജന്മദിനമായിരുന്നു. ഉച്ചയ്ക്ക് ശേഷം ഇരുവരും തൂവൽ വെള്ളച്ചാട്ടം കാണുവാനായി എത്തിയത്. വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും പെൺകുട്ടിയെ കാണാതായതോടെ ബന്ധുക്കൾ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു.

വൈകീട്ട് ആറ് മണിയോടെ ഉപേക്ഷിക്കപ്പെട്ട ബൈക്ക് തൂവൽ വെള്ളച്ചാട്ടത്തിന് സമീപം കണ്ടെത്തിയതോടെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും വെള്ളച്ചാട്ടത്തിന് സമീപം നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളുടെ ചെരിപ്പുകൾ കണ്ടെത്തി, ഇതാണ് വിദ്യാർത്ഥികൾ വെള്ളച്ചാട്ടത്തിൽ അകപ്പെട്ടിട്ടുണ്ടാകാം എന്ന സംശയം ബലപ്പെടുത്തിയത്. നെടുങ്കണ്ടം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ ശനിയാഴ്ച അർധരാത്രി സെബിന്റെയും പിന്നീട് അനിലയുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

ഇരുവരും കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. രവിന്ദ്രൻ , ഷൈനി ഒമ്പതികളുടെ മകളാണ് അനില. സജി- വിജി ദമ്പതികളുടെ മകനാണ് സെബിൻ. അസ്വാഭാവിക മരണത്തിന് നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വീട്ടുകാർക്ക് വിട്ട് നൽകി.

Eng­lish Sum­ma­ry: Two stu­dents found dead in Nedunkan­dam water falls
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.