31 December 2025, Wednesday

Related news

December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 28, 2025

11-ാം ശമ്പള പരിഷ്ക്കരണം പ്രാബല്യത്തില്‍; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

Janayugom Webdesk
തിരുവനന്തപുരം
August 9, 2023 8:45 pm

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് നടത്തുന്ന മേഖലാ അവലോകന യോഗങ്ങളുടെ തീയതികളില്‍ മാറ്റം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പുറ്റിങ്ങൽ വെടിക്കെട്ട് അപകടം സംബന്ധിച്ചും പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് സംബന്ധിച്ചുമടക്കം തീരുമാനങ്ങളുണ്ട്.

സെപ്തംബര്‍ നാല് മുതല്‍ നിശ്ചയിച്ച മേഖലാ അവലോകന യോഗങ്ങള്‍ സെപ്തംബര്‍ 26 മുതലാണ് നടക്കുകയെന്നാണ് മന്ത്രിസഭാ യോഗത്തിന് ശേഷം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വകുപ്പുകളിലെ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനമാണ് പ്രധാനമായും പരിഗണിക്കുക. തുടർന്ന് ക്രമസമാധാന പ്രശ്നങ്ങള്‍ സംബന്ധിച്ച് പൊലീസ് ഓഫീസര്‍മാരുടെ യോഗവും ചേരും. 

സെപ്തംബര്‍ 26ന് കോഴിക്കോട്, 28ന് തൃശൂര്‍, ഒക്ടോബര്‍ 3 ന് എറണാകുളം, 5ന് തിരുവനന്തപുരം എന്നിങ്ങനെയാണ് യോഗങ്ങള്‍ പുനഃക്രമീകരിച്ചിരിക്കുന്നത്. അതേസമയം പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2022–23 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യോഗത്തിൽ പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. ഒപ്പം പുറ്റിങ്ങൽ വെടിക്കെട്ട് അപകട കേസിന്‍റെ വിചാരണ കോടതിയുടെ പ്രവര്‍ത്തനത്തിന് അനുവദിച്ച ജൂനിയര്‍ സൂപ്രണ്ട് തസ്തിക, ശിരസ്തദാര്‍ തസ്തികയായി ഉയർത്തി. സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിൽ 11-ാം ശമ്പള പരിഷ്ക്കരണം 2019 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ അനുവദിക്കാന്നും തീരുമാനിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry; 11th Pay Revi­sion in force; Cab­i­net decisions

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.