12 January 2026, Monday

നെഹ്രു ട്രോഫി ജലോത്സവം ഇന്ന്

Janayugom Webdesk
ആലപ്പുഴ
August 12, 2023 7:30 am

69-ാമത് നെഹ്രു ട്രോഫി ജലോത്സവം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നെഹ്രു പ്രതിമയിലെ പുഷ്പാർച്ചനയോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിക്കുക. ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. 19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 വള്ളങ്ങളാണ് ഇക്കുറി നെഹ്രു ട്രോഫി വള്ളംകളിയിൽ മത്സരിക്കുന്നത്. ചെറുവള്ളങ്ങളുടെ മത്സരങ്ങൾ രാവിലെ 11ന് തുടങ്ങും. 

കൃഷി മന്ത്രി പി പ്രസാദ് സമ്മാനദാനം നിർവഹിക്കും. മന്ത്രിമാരായ സജി ചെറിയാൻ, എം ബി രാജേഷ്, വീണാ ജോർജ്, വി അബ്ദുറഹിമാൻ എന്നിവർ മുഖ്യാതിഥികളാകും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഫ്ലാഗ് ഓഫ് നിർവഹിക്കും. എൻടിബിആർ സുവനീറിന്റെ പ്രകാശനം ടൂറിസം സെക്രട്ടറി കെ ബിജുവിന് നൽകി എ എം ആരിഫ് എംപി നിർവഹിക്കും.
എൻടിബിആർ മെർക്കണ്ടൈസിന്റെ പ്രകാശനം ജില്ലാ ജഡ്ജി ജോബിൻ സെബാസ്റ്റ്യന് നൽകി കൊടിക്കുന്നിൽ സുരേഷ് എം പി നിർവഹിക്കും. പി പി ചിത്തരഞ്ജൻ എംഎൽഎ അതിഥികൾക്കുള്ള മെമന്റോകൾ കൈമാറും. 

Eng­lish Sum­ma­ry: Nehru Tro­phy boat race today

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.