16 January 2026, Friday

Related news

January 10, 2026
September 21, 2025
September 16, 2025
August 24, 2025
July 28, 2025
June 22, 2025
June 19, 2025
June 7, 2025
May 4, 2025
May 2, 2025

കര്‍ഷകര്‍ക്ക് ചിങ്ങസമ്മാനം; കാബ്കോ യാഥാര്‍ത്ഥ്യമായി

സ്വന്തം ലേഖിക
തിരുവനന്തപുരം
August 17, 2023 11:12 pm

കര്‍ഷകര്‍ക്ക് ചിങ്ങസമ്മാനമായി കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) പ്രവര്‍ത്തനം ആരംഭിച്ചു. കാർഷിക, വിപണന സംവിധാനം വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കാബ്കോയുടെ ഉദ്‌ഘാടനം തിരുവനന്തപുരത്ത് നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി പി പ്രസാദ്‌ നിർവഹിച്ചു.
കമ്പനിയിൽ നബാർഡ്‌ ഓഹരി പങ്കാളിയാകുമെന്ന്‌ മന്ത്രി അറിയിച്ചു. കമ്പനിയെ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ നബാർഡിന്റെ പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാബ്കോ പൂര്‍ണമായും പ്രവര്‍ത്തന പഥത്തില്‍ എത്തുന്നതോടെ കാര്‍ഷികോല്പന്നങ്ങള്‍ക്ക് പരമാവധി വില ലഭ്യമാക്കി ലാഭത്തിന്റെ ഒരു വിഹിതം കര്‍ഷകരിലേക്ക് എത്തിച്ച് അവരുടെ വരുമാന വര്‍ധനവ് ഉണ്ടാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക ഉല്പന്നങ്ങളുടെ സംസ്കരണത്തിനും മൂല്യവര്‍ധനവിനും വിപണനത്തിനും ഊന്നല്‍ നല്‍കുന്നതിനും, കാര്‍ഷികോല്പന്നങ്ങള്‍ക്ക് പരമാവധി വില തദ്ദേശീയമായും അന്തര്‍ദേശീയവുമായി നേടിക്കൊടുക്കുന്നതിനും ലക്ഷ്യമിട്ടാണ് കാബ്കോയ്ക്ക് രൂപം നല്‍കിയത്. കാർഷികോല്പന്നങ്ങളുടെ മൂല്യവർധനവിനും സംസ്കരണത്തിനും ഊന്നൽ നൽകാൻ അഗ്രി പാർക്കുകളും ഫ്രൂട്ട്‌ പാർക്കുകളും സ്ഥാപിക്കാനും ഏകോപിപ്പിക്കാനും കമ്പനിയിലൂടെ സാധിക്കും.
കാർഷിക ഉല്പന്നങ്ങളുടെ ഗുണമേന്മകൾ പ്രയോജനപ്പെടുത്തി പൊതു ബ്രാന്റിങ്ങിൽ കൊണ്ടുവരുമെന്നതാണ്‌ പ്രധാന പ്രത്യേകത. കേരളാഗ്രോ എന്ന പേരിൽ ഈ ഉല്പന്നങ്ങൾ വിപണിയിൽ എത്തിക്കും. അന്തർ ദേശീയ കയറ്റുമതി, വിപണന പ്രവർത്തനങ്ങളിൽ കർഷകരെ കമ്പനി പ്രാപ്തരാക്കും. വിവിധ സ്ഥലങ്ങളിൽ വിതരണ ശൃംഖല പോയിന്റുകൾ സ്ഥാപിച്ച്‌ കർഷകരിൽനിന്ന്‌ കാർഷികഉല്പന്നങ്ങൾ ശേഖരിക്കുകയും അഗ്രോ പാർക്കുകളിലേക്ക്‌ അയയ്ക്കുകയും ചെയ്യും.
മൂല്യവർധിത ഉല്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാനും കമ്പനിക്ക്‌ കഴിയും. 33 ശതമാനം സര്‍ക്കാരിന്റെ ഓഹരിയും 24 ശതമാനം കര്‍ഷകരുടെ ഓഹരിയും ഉള്‍ക്കൊള്ളിച്ച് സിയാല്‍ മാതൃകയില്‍ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാണ് കാബ്കോ പ്രവര്‍ത്തിക്കുക.

Eng­lish sum­ma­ry; Farm­ers are reward­ed; Cab­co became a reality
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.