മെയ്തി- കുക്കി കലാപം തുടരുന്ന മണിപ്പൂരില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവയ്പില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാലു പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച മുതല്‍ തുടരുന്ന വെടിവയ്പിനെത്തുടര്‍ന്ന് പരിക്കേറ്റ നാലുപേരാണ് വിവിധയിടങ്ങളിലായി കൊല്ലപ്പെട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വെടിവയ്പില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ ബുധനാഴ്ച രാത്രി മരിച്ചു. ചുരചന്ദ്പൂരില്‍ നടന്ന വെടിവയ്പനിടെ പരിക്കേറ്റ് മിസോറാമിലെ ഐസ്വാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നയാളും മരിച്ചതായി പൊലീസ് സൂപ്രണ്ട് കാര്‍ത്തിക് മലാഡി അറിയിച്ചു. ഇന്നലെ ഇരുവിഭാഗം നടത്തിയ വെടിവയ്പില്‍ മാങോബി ലുങ്ദി, ഹെംകലോണ്‍ ഗുയിറ്റ് എന്നീ കുക്കി വിഭാഗം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
അതിനിടെ ബിഷ്ണുപൂര്‍ മേഖലയില്‍ നടന്ന വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ലോരന്‍ബിക്രം പറഞ്ഞു.
കലാപം രൂക്ഷമായ ചുരാചന്ദ്പൂരില്‍ അടച്ചിടല്‍ ആവശ്യപ്പെട്ട് കുക്കി സംഘടനയായ ഇന്‍ഡിജീനിയസ് ട്രൈബല്‍ ഫോറം രംഗത്ത് വന്നു. മേഖലയിലെ മിക്ക പ്രദേശങ്ങളും ആക്രമണം നേരിടുകയാണെന്നും നേതാക്കള്‍ പറഞ്ഞു. അവശ്യ സര്‍വീസുകള്‍ ഒഴിച്ചുള്ള എല്ലാ സേവനങ്ങളും അടച്ചിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
English Summary: Four more people were killed in Manipur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.