23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 28, 2024
February 29, 2024
December 1, 2023
September 3, 2023
July 17, 2023
March 21, 2023
March 18, 2023
March 5, 2023
October 2, 2022
August 7, 2022

എനിക്കും കൂട്ടുകാരെപ്പോലെ സ്കൂളിൽ പോകണം, എന്നെ സഹായിക്കണേ…

വൃക്ക രോഗിയായ പത്താം ക്ലാസുകാരന്റെ കണ്ണീരിൽ കുതിർന്ന അപേക്ഷ കേൾക്കാതെ പോകരുതേ
Janayugom Webdesk
തൃശൂർ
September 3, 2023 10:49 pm

എനിക്കും കൂട്ടുകാരെപ്പോലെ സ്കൂളിൽ പോകണം , എന്നെ സഹായിക്കണേ ; വൃക്ക രോഗിയായ പത്താം ക്ലാസുകാരന്റെ കണ്ണീരിൽ കുതിർന്ന അപേക്ഷ കേൾക്കാതെ പോകരുതേ . കയ്പമംഗലം പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഗ്രാമലക്സ്മി മേഖലയിൽ താമസിക്കുന്ന തറയിൽ കിരൺ — ഓമന ദമ്പതികളുടെ ഏക മകനാണ് അശ്വിൻ.വിവാഹം കഴിഞ്ഞ് 9 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലുണ്ടായ കുട്ടിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് വൃക്കകളുടെ പ്രവർത്തനം നിലക്കുന്നത്. ഇതേ തുടർന്ന് അന്ന് സ്വന്തം അമ്മ തന്നെയാണ് മകന് വൃക്ക പകുത്തു നൽകിയത്.

എട്ടു വർഷങ്ങൾ മാത്രമേ ഓമനയുടെ വൃക്ക കുട്ടിയുടെ ശരീരത്തിൽ പ്രവർത്തിച്ചുള്ളു. ഇപ്പോൾ രണ്ടു വർഷത്തോളമായി ഡയാലിസ് ചെയ്തു വരുന്നു. ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. അസുഖം മൂലം വിദ്യാലയത്തിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. നിർബന്ധം പറയുമ്പോൾ ഇടക്ക് പിതാവായ കിരൺ ഓട്ടോറിക്ഷയിൽ സ്കൂളിൽ കൊണ്ട് പോയി കൊണ്ടുവരും.

ആഴ്ചയിൽ മൂന്നു ദിവസം കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഡയാലിസിസ് നടത്തുന്നത്. അടിയന്തിരമായി വൃക്ക മാറ്റി വയ്ക്കൽ ശാസ്ത്രക്രിയയാണ് മെഡിക്കൽ ട്രസ്റ്റിലെ ഡോ.ഇക്ബാൽ നിർദ്ദേശിച്ചിരിക്കുന്നത്. സർജ്ജറിക്കും തുടർ ചികിത്സയ്ക്കും മറ്റും വേണ്ടി 32 ലക്ഷം രൂപ വരുമെന്നാണ് പറയുന്നത്. ഈ ഭീമമായ തുക ഓട്ടോ തൊഴിലാളിയായ പിതാവ് കിരണിനു താങ്ങാവുന്നതിനും അപ്പുറമാണ്. പഠനത്തിൽ മാത്രമല്ല വരയിലും മിടുക്കനാണ് അശ്വിൻ. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയും പോത്തിന്കുട്ടി, മീൻ എന്നിവയെ വളർത്തലിന്റെ വീഡിയോസ് ഒക്കെ പോസ്റ്റ് ചെയ്തു ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
നിർധന കുടുംബത്തിലെ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ മനുഷ്യത്വവും കാരുണ്യവുമുള്ളവർ മുന്നോട്ടു വരുമെന്ന ശുഭ പ്രതീക്ഷയിലാണ് കുടുംബം.

ചികിത്സക്ക് ധനം ശേഖരിക്കുന്നതിനായി ഇ .ടി.ടൈസൺ മാസ്റ്റർ എംഎൽഎ , കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി,
ജില്ലാപഞ്ചായത്ത് മെമ്പർ കെ.എസ് ജയ, മതിലകം ബ്ലോക്ക്പഞ്ചായത്ത് മെമ്പർ വി.എസ്.ജിനേഷ് എന്നിവർ രക്ഷാധികാരികളായും വാർഡ് മെമ്പർ ദേവിക ചെയർമാൻ ആയും അശ്വിൻ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8547110722 കിരൺ (അച്ഛൻ), 75929 20333 ദേവിക (വാർഡ് മെമ്പർ )

അക്കൗണ്ട് വിശദാംശങ്ങൾ : — പേര് : കിരൺ രാജൻ.
A/C No: 15174100002696
lFSC : FDRL0001517
ഫെഡറൽ ബാങ്ക് മൂന്നുപീടിക ശാഖ
ഗൂഗിൾ പേ :-
8547110722 (കിരൺ )

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.