22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 18, 2026
January 13, 2026
January 10, 2026
January 10, 2026
January 8, 2026

ബിജെപി പാകിസ്ഥാനെ മാതൃകയാക്കണമെന്ന് ഇരിങ്ങാലക്കുട രൂപത

Janayugom Webdesk
ന്യൂഡല്‍ഹി
September 6, 2023 12:23 pm

പാകിസ്ഥാന്‍ സര്‍ക്കാര്‍ അവിടുത്തെ ക്രൈസ്തവരോട് കാണിക്കുന്ന പരിഗണന ബിജെപി സര്‍ക്കാര്‍ മാതൃകയാക്കണമെന്ന ഇരിങ്ങാലക്കുട രൂപത. ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ കേരള സഭയുടെ സെപ്റ്റംബര്‍ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് പാകിസ്താനെ ഇന്ത്യന്‍സര്‍ക്കാര്‍ മാതൃകയാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ഇതുവരെ തയ്യാറാകത്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിലപാടിനേയും വിമര്‍ശിച്ചു.ഖുർആനെ നിന്ദിച്ചു എന്ന വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 16ന് പാകിസ്ഥാനിലെ ജരൻവാലയിൽ 21 ക്രൈസ്തവ ദേവാലയങ്ങളും നൂറോളം വീടുകളും വർഗീയവാദികൾ തകർത്തിരുന്നു. പാകിസ്ഥാൻ കാവൽ പ്രധാനമന്ത്രിയായ അൻവർ ഉൽ ഹഖ് കക്കർ അക്രമത്തെ തള്ളിപ്പറയുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.

ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും സന്ദർശന വേളയിൽ കക്കാർ പറഞ്ഞു. നൂറോളം ക്രിസ്ത്യൻ കുടുംബങ്ങൾക്ക് 2 മില്യൺ രൂപയുടെ ചെക്കും അദ്ദേഹം കൈമാറിയിരുന്നു. ആക്രമണത്തിന് പിന്നിലുള്ളവരെ നീതിക്ക് മുമ്പിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.അതേസമയം, ജരൻവാലയിൽ പുനർനിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അക്രമകാരികൾ തകർത്ത വീടുകളും ദേവാലയങ്ങളും സർക്കാർ ചെലവിൽ നിർമിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ജരൻവാലയിൽ നിന്ന് തിരിച്ചുപോയ കക്കാർ, ട്വീറ്റിലൂടെ ക്രൈസ്‌തവ സഭക്കുള്ള തന്റെ ഐക്യദാർഢ്യവും പ്രഖ്യാപിച്ചിരുന്നു. പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ കലാപത്തിന് ആഹ്വാനം ചെയ്ത രണ്ട് പേര് ഉൾപ്പെടെ സംഭവത്തിന് പിന്നിലുള്ള 130 പേരെ പിടികൂടിയിരുന്നു. പാക്-അധീന പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി മൊഹ്‌സിൻ നഖ്‌വി തകർന്ന പള്ളികൾ നന്നാക്കുമെന്നും 94 കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും പ്രഖ്യാപിച്ചു.

പോലീസിൽ നിന്നാണ് മേയ്‌തേയ് വിഭാഗത്തിന് ആയുധങ്ങൾ ലഭിച്ചതെന്നും എന്നാൽ പ്രതികൾക്ക് നേരെ സർക്കാർ ചെറുവിരൽ പോലും അനക്കാൻ തയ്യാറാകുന്നില്ല എന്നും വിമർശനമുണ്ട്.കലാപത്തിന്റെ പേരിൽ ആസൂത്രിതമായ വംശഹത്യയാണ് മണിപ്പൂരിൽ നടക്കുന്നത് എന്ന് തലശ്ശേരി രൂപതാ ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.

Eng­lish Summary:
Dio­cese of Iringalaku­da says that BJP should set Pak­istan as an example

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.