23 January 2026, Friday

Related news

November 25, 2025
November 12, 2025
November 9, 2025
October 26, 2025
September 24, 2025
August 30, 2025
August 3, 2025
July 3, 2025
May 25, 2025
May 8, 2025

ഇന്ത്യ തെരയുന്ന കൊടും ഭീകരനെ അജ്ഞാതർ വെടിവച്ചു കൊന്നു

Janayugom Webdesk
ശ്രീനഗർ
September 9, 2023 1:51 pm

ഇന്ത്യ തെരയുന്ന ഭീകരനെ അജ്ഞാതർ വെടിവെച്ച് കൊന്നു. നിരോധിത ലഷ്കർ-ഇ‑തൊയ്ബ ഭീകരൻ അബു കാസിം എന്ന റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പാക് അധീന കശ്മീരിലെ പള്ളിക്കുള്ളിൽ കയറി അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊല്ലുകയായിരുന്നു.

പാക് അധീന കശ്മീരിലെ റാവൽകോട്ടിൽ വച്ച് അൽ‑ഖുദൂസ് മസ്ജിദിനുള്ളിൽ വെച്ചാണ് ഭീകരന് വെടിയേറ്റത്. കോട്ലിയിൽ നിന്ന് പ്രാർത്ഥന നടത്താനെത്തിയ റിയാസ് അഹമ്മദിന് തലയ്ക്ക് വെടിയേറ്റുവെന്നാണ് വിവരം. ലഷ്കർ-ഇ‑തൊയ്ബയുടെ പ്രധാന കമാൻഡറിൽ ഒരാളാണ് കൊല്ലപ്പെട്ട റിയാസ് അഹമ്മദ്.

Eng­lish Sum­ma­ry: Ter­ror­ist Want­ed By India Shot Dead In Pak­istan-Occu­pied Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.