22 December 2025, Monday

Related news

December 14, 2025
December 6, 2025
November 26, 2025
November 7, 2025
September 11, 2025
September 2, 2025
June 30, 2025
June 17, 2025
February 7, 2025
January 1, 2025

പണം നല്‍കിയില്ല; ട്രെയിനില്‍ പാമ്പുകളെ തുറന്നുവിട്ട് പാമ്പാട്ടികള്‍

Janayugom Webdesk
ലഖ്നൗ
September 10, 2023 9:10 pm

സംഭാവന ലഭിക്കാത്തതിന്റെ പേരില്‍ ഓടുന്ന ട്രെയിനില്‍ പാമ്പുകളെ തുറന്ന് വിട്ട് പാമ്പാട്ടികള്‍, ഉത്തര്‍പ്രദേശിലെ മഹോബയ്ക്ക് സമീപം ചമ്പല്‍ എക്സ്പ്രസിന്റെ ജനറല്‍ കോച്ചിലാണ് സംഭവം.
ആവശ്യപ്പെട്ട തുക നല്‍കാത്തതിനെ തുടര്‍ന്നാണ് പാമ്പാട്ടികള്‍ പാമ്പുകളെ കൂടയില്‍നിന്നു തുറന്നുവിട്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു. പരിഭ്രാന്തരായ യാത്രക്കാര്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചെങ്കിലും അടുത്ത സ്റ്റേഷൻ എത്തുന്നതിനു മുൻപ് പാമ്പാട്ടികള്‍ ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെട്ടു.
യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ഝാൻസി സ്റ്റേഷനില്‍വച്ച്‌ യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റി. പാമ്പുകള്‍ക്കായി കോച്ചിനുള്ളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Eng­lish sum­ma­ry; Snake Charm­ers Release Rep­tiles in Cham­bal Express Coach Unleash­ing Pan­ic Among Passengers

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.