വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കുന്നതിനായുള്ള തുടർക്യാമ്പയിനുകളുമായി മുന്നോട്ടു പോകാന്‍ കേരള മഹിളാസംഘം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റായി അഡ്വ. പി വസന്തം, സെക്രട്ടറിയായി ഇ എസ് ബിജിമോള്‍ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. 84 അംഗ സംസ്ഥാന കമ്മിറ്റിയെയും ദേശീയ സമ്മേളനത്തിലേക്കുള്ള 35 പ്രതിനിധികളെയും തിരഞ്ഞെടുത്തു.
വനിതാസംവരണ ബിൽ പാസാക്കുക എന്നതാണ് പ്രധാന അജണ്ടയെന്നും രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ സ്ത്രീവിരുദ്ധതയ്ക്കെതിരെ നിരന്തര പോരാട്ടം തുടരുമെന്നും അഡ്വ. പി വസന്തം, ഇ എസ് ബിജിമോള്‍, മുൻപ്രസിഡന്റും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുമായ ജെ ചിഞ്ചുറാണി എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ- തൊഴിൽ മേഖലകളിൽ സ്ത്രീകൾ മാറ്റിനിർത്തപ്പെടുന്നു. രാജ്യത്ത് സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് നിയമസഹായം ലഭ്യമാക്കുന്നതിനായി നിയമ സഹായ സെല്ലുകൾ രൂപീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
English summary; Will intensify fight for women’s reservation bill: Kerala Mahila Sangh
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.