പ്രമുഖ സിനിമാ നിർമാതാവും വ്യവസായിയും കോൺഗ്രസ് നേതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗംഗാധരന് നാടിന്റെ യാത്രാമൊഴി. ഇന്നലെ വെെകീട്ട് ആറുമണിയോടെ ആഴ്ചവട്ടത്തെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ചലച്ചിത്ര- രാഷ്ട്രീയ- സാമൂഹ്യ‑സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുൾപ്പടെ വൻജനാവലിയാണ് പിവിജിയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. ഇളയമകൾ ഷെർഗ അന്തിമകർമ്മങ്ങൾ നിർവഹിച്ചു. വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു പി വി ഗംഗാധരന്റെ അന്ത്യം.
മന്ത്രിമാരായ ജെ ചിഞ്ചുറാണി, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻ കുട്ടി, സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, എംഎൽഎമാരായ കെ കെ ശെെലജ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി പി രാമകൃഷ്ണൻ, എം കെ. മുനീർ, സിപിഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, ടി വി ബാലൻ, മുൻ എംഎൽഎമാരായ ശരത് ചന്ദ്രപ്രസാദ്, പുരുഷൻ കടലുണ്ടി, ചീഫ് സെക്രട്ടറി വി വേണു, എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ, കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എ സജീവൻ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, ചലച്ചിത്ര നടന്മാരായ പ്രേംകുമാർ, രാമു, നടി ജോമോൾ, ക്യാമറാമാൻ വി വേണു ഗോപാലൻ, നിർമാതാക്കളായ ജി സുരേഷ് കുമാർ, ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, സിയാദ് കോക്കർ, സെഞ്ചുറി കൊച്ചുമോൻ, സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി, സംവിധായകനും നടനുമായ രഞ്ജി പണിക്കർ എന്നിവർ ആഴ്ചവട്ടത്തെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
കഴിഞ്ഞ ദിവസം ആഴ്ചവട്ടത്തെ വീട്ടിലും കെടിസി ഓഫീസിലും വൈകീട്ട് അഞ്ച് മുതൽ കോഴിക്കോട് ടൗൺഹാളിലും പൊതുദർശനമുണ്ടായിരുന്നു.
English Summary: p v gangadharan passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.