21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

തൃശൂര്‍ ലോക്സഭാ സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ബിഡിജെഎസ്

Janayugom Webdesk
തിരുവനന്തപുരം
October 16, 2023 12:57 pm

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ച് ബിഡിജെഎസ്. കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ യുടെ യോഗത്തിലാണ് ബിഡിജെഎസ് ആവശ്യമുന്നയിച്ചത്. ആറ് സീറ്റ് ആവശ്യപ്പെട്ട ബിഡിജെസ് ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകുമന്നും സൂചന നല്‍കി.

ബിജെപി എ പ്ലസ് കാററഗറിയില്‍ ഉള്‍പ്പെടുത്തി സുരേഷ് ഗോപിയെ മത്സരരംഗത്ത് ഇറക്കാനായി തയ്യാറെടുത്തിരിക്കുകയാണ്. അതിനായി ഇഡിയെ ബിജെപി ദുരുപയോഗം ചെയ്തതായി വാര്‍ത്തകളും സജീവമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എന്‍ഡിഎയില്‍ ബിജെപിയും, ബിഡിജെഎസും തമ്മിലുള്ല പോര് മുന്നയില്‍ ശക്തമാകും

തൃശ്ശൂരിന് പുറമേ കൊല്ലം, മാവേലിക്കര, കോട്ടയം, ഇടുക്കി, വയനാട് ഉള്‍പ്പെടെ ആറ് സീറ്റുകളാണ് ബിഡിജെഎസിന്റെ ലക്ഷ്യം. എന്നാല്‍ ഇക്കാര്യത്തിലൊന്നും ബിഡിജെഎസിന് വ്യക്തമായ ഒരു മറുപടിയും ബിജെപി നല്‍കിയിട്ടില്ലഅതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന ബിഡിജെഎസ് നേതൃത്വം നല്‍കിയിട്ടുണ്ട്.

Eng­lish Summary:
BDJS claims Thris­sur Lok Sab­ha seat

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.