21 May 2024, Tuesday

Related news

May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024

പദ്മശ്രീ എം സി ദത്തനെ അവഹേളിച്ച ബിജെപി പ്രസിഡന്‍റ് കെ സുരേന്ദ്രന് മറുപടിയുമായി സമൂഹ മാധ്യമങ്ങള്‍

Janayugom Webdesk
തിരുവനന്തപുരം
October 18, 2023 3:38 pm

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും, വിഎസ്എസ്സി മുന്‍ ഡയറ്ക്ടറുമായ പദ്മശ്രീ എം സി ദത്തനെ അവഹേളിച്ച ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന് മറുപടിയുമായി സാമൂഹ മാധ്യമങ്ങള്‍. നാലപതിറ്റാണ്ടിലേറെയായി വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ ജോലി ചെയ്തു. ശ്രീഹരിക്കോട്ടയില്‍ മുപ്പതിലധികം വിക്ഷേപണത്തിന് നേതൃത്വം നല്‍കിയ ഒരാളെയാണ് അന്തസ് കെട്ട കാവി രാഷട്രീയക്കാരന്‍ ആക്ഷേപിച്ചിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം.

നിലവിലെ ചെയര്‍മാന്‍ എസ് .സോമനാഥും,കെ ശിവനും, രാധാകൃഷ്ണനും , ജി. മാധവന്‍നായരുമൊക്കെ ചെയര്‍മാന്‍ ആകുന്നതിന് തൊട്ട് മുന്നെ വിഎസ്എസ് സി ഡയറക്ടര്‍മാര്‍ ആയിരുന്നു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പദ്മശ്രീ എം സി ദത്തന്‍ പ്രമുഖ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞനും വിഎസ് സിയുടെ മുന്‍ ഡയക്ടറും ആയിരുന്ന വ്യക്തിയാണ്. 

ചന്ദ്രയാന്‍ 1ന്‍റെ ലോഞ്ച് അംഗാകാരം നല്‍കുന്ന ബോര്‍ഡിന്‍റെ തലവനും ആയിരുന്നു. ചാന്ദ്രദൗത്യമടക്കം ഇരുപത്തഞ്ചിലേറെ വിക്ഷേപണത്തിനു നേതൃത്വം നൽകി. ചൊവ്വാദൗത്യത്ത്നുള്ള മംഗള്യാനെ നിയന്ത്രിച്ച് നിർത്തുന്നതിനുള്ള ലിക്വിഡ് അപ്പോജി റോക്കറ്റ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചു. ജി. എസ്. എൽ. വി. മാർക്ക് – 3, സ്പേസ് ഷട്ടിൽ (ആർഎൽവി-ടിഡി) തുടങ്ങിയ പദ്ധതികളിൽ പങ്കാളിത്തം. 2013ൽ വലിയമല എൽപിഎസ്‌സി ഡയറക്ടറായിരിക്കുമ്പോൾ തിരുവനന്തപുരം വി എസ് എസ്സിഡയറക്ടറായി.

ആ വ്യക്തിയെ ആണ് ഇത്ര നീചമായി ഈ അന്തസ് കെട്ട കാവി രാഷ്ട്രീയക്കാരൻ ആക്ഷേപിച്ചിരിക്കുന്നത്. സമൂഹ്യ മാധ്യമങ്ങളില്‍ സുരേന്ദ്രനെതിരെ ഇത്തരത്തില്‍ അഭിപ്രായങ്ങളുണ്ടാവുകയാണ് 

Eng­lish Summary:
Social media respond­ed to BJP Pres­i­dent K Suren­dran for insult­ing Pad­ma Shri MC Dutt

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.