തിരുവനന്തപുരം ധനുവച്ചപുരം കോളജില്‍ വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി ജനനനേന്ദ്രിയത്തില്‍ ചവിട്ടുകയും മര്‍ദനവിവരം പുറത്തറിയിച്ചാല്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കോളജിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥി ബിആര്‍ നീരജിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികളായ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ കോളജിനുള്ളില്‍ വെച്ചായിരുന്നു ആക്രമണം. എബിബിപിയുടെ പരിപാടിയില്‍ പങ്കെടുക്കാത്തതാണ് പ്രകോപനത്തിന് കാരണം. കാലിനും കഴുത്തിനും ഉള്‍പ്പെടെ പരിക്കേറ്റ നീരജ് വീട്ടില്‍ കിടപ്പിലാണ്. സംഭവത്തെതുടര്‍ന്ന് പാറശാല പൊലീസില്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം പരാതി നല്‍കി.
English Summary: Complaint against ABVP students brutally beat up the student
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.