
ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. പദ്ധതിയുടെ തുടക്കം മുതൽ ഓരോ പാര്‍ട്ടികള്‍ക്കും ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിലൂടെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങൾ 15നകം നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുവരെ കൈപ്പറ്റിയ ഇലക്ടറല്‍ ബോണ്ടിന്റെ ദാതാക്കളുടെ വിശദമായ വിവരങ്ങളും തുകയും വ്യക്തമാക്കണമെന്ന് രാഷ്ട്രീയപാര്‍ട്ടികളോട് തെരഞ്ഞെടുപ്പ് കമ്മിഷന് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ 30 വരെ ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയ ഫണ്ടുകളുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിച്ചിരുന്നു.
English Summary: Electoral Bond; The commission sought information from political parties
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.