19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 6, 2024
September 10, 2024
July 8, 2024
April 6, 2024
April 1, 2024
March 28, 2024
March 21, 2024
February 3, 2024
February 1, 2024

പഞ്ചാബിലെ ഗുരുദ്വാരയില്‍ നിഹാംഗുകള്‍ വെടിയുതിര്‍ത്തു; പൊലീസുകാരന്‍ കൊ ല്ലപ്പെട്ടു

Janayugom Webdesk
അമൃത്സർ
November 23, 2023 3:13 pm

പഞ്ചാബില്‍ നിഹാംഗ് സിക്കുകാരുടെ സംഘം നടത്തിയ വെടിവെയ്പ്പില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കപൂര്‍ത്തലയിലുള്ള ഗുരുദ്വാരയിലാണ് വെടിവെയ്പ്പുണ്ടായത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുദ്വാരയുടെ അവകാശങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് ഇടയിലാണ് വെടിവെയ്പ്പില്‍ കലാശിച്ചത്.

ഗുരുദ്വാരയില്‍ കടന്നു കയറിയതിന് നിഹാംഗ് വിഭാഗത്തിലെ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്തരീക്ഷം നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് അവര്‍ക്ക് നേരെ ചിലര്‍ വെടിയുതിര്‍ത്തത്. റോഡില്‍ നില്‍ക്കുമ്പോഴാണ് പൊലീസുകാര്‍ക്ക് നേരെ നിഹാംഗുകള്‍ വെടിവെച്ചതും ഒരാള്‍ കൊല്ലപ്പെട്ടു.

പ്രദേശത്ത് വലിയൊരു സംഘം പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സംഭവം സ്ഥലത്ത് എത്തി. ഏകദേശം മുപ്പതോളം നിഹാംഗുകള്‍ ഇപ്പോഴും ഗുരുദ്വാരയ്ക്കുള്ളില്‍ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Eng­lish Summary:The police­man was killed in punjab
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.