18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 14, 2024

ആ കുപ്രചരണവും പൊളി‍ഞ്ഞു; പ്രളയ, കോവിഡ് കാലത്ത് സിഎംഡിആര്‍എഫ് വിനിയോഗം 5783 കോടി

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
November 27, 2023 11:07 pm

നവകേരള സദസിന് ലഭിക്കുന്ന വന്‍ വരവേല്‍പ്പില്‍ വിറളിപൂണ്ട മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ വീണ്ടും വ്യാജ ആരോപണങ്ങളുമായി രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സിഎംഡിആര്‍എഫ്) ക്കെതിരെയാണ് ഇത്തവണ വസ്തുതാവിരുദ്ധമായ വാര്‍ത്ത നല്‍കിയത്. എന്നാല്‍, വിവിധ വിഭാഗങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ആരോപണത്തിന് ആയുസില്ലാതായി. ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ കോവിഡിലും പ്രളയങ്ങളിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനാവശ്യ കാര്യങ്ങള്‍ക്കായി തുക ചെലവഴിച്ചുവെന്നായിരുന്നു ചില മാധ്യമങ്ങളുടെ പ്രചരണം. പ്രതിപക്ഷവും ഇതേ കുറ്റപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ഏറ്റവുമധികം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്യാമ്പയിനിലൂടെയും നിര്‍ബന്ധം ചെലുത്തിയും സമാഹരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തലും ഉണ്ടായി.

ലക്ഷക്കണക്കിന് കുടുംബങ്ങളെ സാരമായി ബാധിച്ച കോവിഡ് 19, രണ്ട് പ്രളയങ്ങള്‍ എന്നീ സാഹചര്യങ്ങളെ അതിജീവിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ജനങ്ങള്‍ക്കുവേണ്ടി കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. 2018, 2019 പ്രളയ കാലത്ത് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് 3096.33 കോടി രൂപയാണ് ജനങ്ങള്‍ സ്വമേധയാ നിധിയിലേക്ക് നല്‍കിയത്. യുവജന സംഘടനകള്‍ ബിരിയാണി ചലഞ്ചും ആക്രി ചലഞ്ചും ഉള്‍പ്പെടെ വിവിധ ക്യാമ്പയിനുകളിലൂടെയും തുക സമാഹരിച്ച് നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സാലറി ചലഞ്ച് വഴി 1229.89 കോടി രൂപയും ലഭിച്ചു. ഈ തുക പിന്നീട് സര്‍ക്കാര്‍ തിരിച്ച് നല്‍കുകയും ചെയ്തു. അതേസമയം, ഈ രണ്ട് പ്രതിസന്ധി ഘട്ടങ്ങളിലുമായി 5783 കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവാക്കിയിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

4724.43 കോടി രൂപയാണ് പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ഇതില്‍ പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്കുള്ള വിഹിതം 2367.26 കോടി, എസ്ഡിആര്‍എഫ് വിഹിതമായി 135.85 കോടി, 2018ല്‍ പ്രളയദുരിതത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്കുള്ള സഹായമായി 457.58 കോടി രൂപയും ഉള്‍പ്പെടും. പ്രളയദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെ പുനരുജ്ജീവനത്തിനായുള്ള വിവിധ പദ്ധതികള്‍ക്കും സര്‍ക്കാര്‍ പണം നല്‍കി.
കോവിഡിനെത്തുടര്‍ന്നുള്ള സഹായങ്ങള്‍ക്കായി 1058.22 കോടി രൂപയും വിതരണം ചെയ്തു. കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റ് തുടര്‍ച്ചയായി നല്‍കുന്നതിനുവേണ്ടി 450 കോടി രൂപയാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് മാറ്റിവച്ചത്. മറ്റ് പെന്‍ഷനുകള്‍ ലഭിക്കാത്തവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി 147.82 കോടി രൂപയും നല്‍കിയിരുന്നു. വീട് നിര്‍മ്മാണത്തിനും സൗജന്യ ഭക്ഷ്യക്കിറ്റ് ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കുമായി ചെലവഴിച്ച തുകയാണ് ‘പലവഴിക്ക്’ എന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിയത്.

Eng­lish Summary:That rumor also col­lapsed; 5783 crore CMDRF allo­ca­tion dur­ing flood and covid
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.