19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 1, 2024
November 20, 2024
October 30, 2024
June 1, 2024
May 24, 2024
April 26, 2024
April 26, 2024
April 24, 2024
February 13, 2024
February 6, 2024

തെലങ്കാനയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
November 30, 2023 11:31 am

തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇന്ന് രാവിലെ 7മണിയോടെ തന്നെ മിക്കവാറും എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു.ഭരണകക്ഷിയായ ബിആര്‍എസ് മൂന്നാം വിജയം ലക്ഷ്യം വെയ്ക്കുമ്പോള്‍ അധികാരം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
ജനക്ഷേമ പദ്ധതികള്‍, സംസ്ഥാന രൂപീകരണ സമര നായകനായ കെ സി ആർ തുടങ്ങിയ ഘടകങ്ങളിലാണ് ബി ആർ എസിന്റെ ഇത്തവണത്തേയും പ്രതീക്ഷ. 

എന്നാല്‍ അയല്‍ സംസ്ഥാനമായ കർണാടകയിലെ വിജയത്തിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസ്. കർണാടകയിലെ വിജയം തെലങ്കാനയിലും ആവർത്തിക്കുമെന്ന് അവകാശപ്പെടുന്ന അവർ ഇരു സംസ്ഥാനങ്ങളിലും ഏകദേശം സമാനമായ വാഗ്ദാന തിരഞ്ഞെടുപ്പിന് നല്‍കിയിരിക്കുന്നത്. ബി ആർ എസും ബി ജെ പിയും രഹസ്യമായി ഒത്തുകളിക്കുന്നുവെന്ന ആരോപണവും കോണ്‍ഗ്രസ് സജീവമായി ഉയർത്തുന്നുണ്ട്. ഇതിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിശ്വാസം. 

ഡൽഹി മദ്യ കുംഭകോണത്തിൽ റാവുവിന്റെ മകൾ കെ കവിതയെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യാത്തതും ബി ജെ പി , ബി ആർ എസ് ധാരണയായി കോണ്‍ഗ്രസ് ആരോപിക്കുന്നു.എൻ ഡി എയിൽ സ്ഥാനം തേടി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തന്നെ സമീപിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയും കോൺഗ്രസിന് നേട്ടമായി.

Eng­lish Summary:
Vot­ing is in progress in Telangana

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.