23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

തെലങ്കാന തന്ത്രങ്ങള്‍ മെനഞ്ഞ് ഡി കെ ശിവകുമാര്‍ ഹൈദരാബാദില്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 3, 2023 10:57 am

വോട്ടെണ്ണല്‍ നടക്കുന്ന തെലങ്കാനയില്‍ കൂറുമാറ്റം തടയാന്‍ മുന്‍കരുതല്‍ നടപടികളുമായി കോണ്‍ഗ്രസ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഹൈദരാബാദില്‍ ക്യാമ്പ് ചെയ്യുകയാണ്, തൂക്കുസഭയോ കോണ്‍ഗ്രസിന് നേരിയ ഭൂരിപക്ഷമോ ഉണ്ടായാല്‍ ബിആര്‍എസ് സ്വാധീനത്തില്‍ എംഎല്‍മാര്‍ കൂറുമാറാതിരിക്കുന്നതിന് വേണ്ടിയാണ് മുന്‍കരുതല്‍ നടപടികള്‍ വളരെ നേരത്തെ തന്നെ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖരറാവു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സമീപിച്ചതായി ശിവകുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. തെലങ്കാനയില്‍ റിസോര്‍ട്ട് രാഷ്ട്രീയം ആവര്‍ത്തിക്കുമെന്ന് ബിജെപി പരിഹസിച്ചു.അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ബിആര്‍എസില്‍നിന്ന് ഫോണ്‍ കോളുകള്‍ വരുന്നതായി കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി യും പറഞ്ഞിരുന്നു.

കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ 12 എംഎല്‍എമാരാണ് ബിആര്‍എസ് സ്വാധീനത്തില്‍ മറുകണ്ടം ചാടിയത്.എന്നാല്‍ ഇത്തവണ അത്തരത്തില്‍ ഒന്നുണ്ടാകില്ലെന്നും ബിആര്‍എസില്‍നിന്ന് കൂറുമാറ്റം ഉണ്ടാകാതിരിക്കാന്‍ അവരാണ് ശ്രദ്ധിക്കേണ്ടതെന്നും രേണുക ചൗധരി പറയുന്നത്.സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലേറുമെന്നാണ് പാർട്ടി നിരീക്ഷകന്‍ കൂടിയായ ഡി കെ ശിവകുമാർ നേരത്തെ മുതല്‍ പറയുന്നത്.

ഒരു കോണ്‍ഗ്രസ് നേതാവിനെയും വിലക്കെടുക്കാൻ ബി ജെ പിക്കോ, ബിആര്‍എസിനോ കഴിയില്ലെന്ന് ശിവകുമാര്‍ അഭിപ്രായപ്പെട്ടു. തെലങ്കാനയില്‍ ബി ആര്‍ എസിനെയും തങ്ങളുടെ എല്ലാ എം‌എൽ‌എമാരും വിശ്വസ്തരാണെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പുണ്ട്. അവർ ‘ഓപ്പറേഷൻ ലോട്ടസ്’ എന്താണെന്ന് കണ്ടതാണ്. അത് നടക്കാന്‍ പോകുന്നില്ല എന്നും ശിവകുമാര്‍ പറഞ്ഞു

Eng­lish Summary: 

DK Shiv­aku­mar in Hyder­abad plot­ting Telan­gana strategies

You may also­like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.