ഗാസാ മുനമ്പില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലിനിടയില്‍ ശത്രുക്കളാണെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ഇസ്രയേല്‍ ബന്ദികളെ വധിച്ച് ഇസ്രയേല്‍ സേന. ഇക്കാര്യം ഇസ്രയേലി സേന തന്നെയാണ് അറിയിച്ചത്. ഹമാസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ വടക്കന്‍ ഗാസയിലെ ഷെജയ്യയിലാണ് സംഭവം. തങ്ങള്‍ക്ക് ഭീഷണിയാണെന്ന് തെറ്റിദ്ധരിച്ചാണ് ബന്ദികളെ വധിച്ചതെന്നാണ് ഇസ്രയേല്‍ സേനയുടെ ന്യായീകരണം. മൂവര്‍ക്കും നേരെ വെടിയുതിര്‍ക്കുക ആയിരുന്നു.
പ്രദേശത്ത് നടന്ന തെരച്ചിലുകള്‍ക്കും പരിശോധനകള്‍ക്കും പിറകേ കൊല്ലപ്പെട്ടവരുടെ വ്യക്തിഗത വിവരങ്ങളെ കുറിച്ച് സംശയം ഉയര്‍ന്നു. തുടര്‍ന്ന് കൂടുതല്‍ വിവരശേഖരണത്തിനായി ഇവരുടെ മൃതദേഹങ്ങള്‍ ഇസ്രയേലിലെത്തിക്കുകയായിരുന്നു. ഇതോടെയാണ് ഇവര്‍ ഇസ്രയേല്‍ ബന്ദികളാണെന്ന് വ്യക്തമായി. മൂന്നുപേരില്‍ ഒരാളുടെ വിവരം മാത്രം പുറത്തുവിടാന്‍ കുടുംബം തയ്യാറായില്ല.
അതേസമയം ഗാസയിലെ സ്‌കൂളില്‍ നടന്ന ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ജസീറ ക്യാമറാമാന്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയുടെ ഗസ്സ സിറ്റി ബ്യൂറോ ക്യാമറാമാന്‍ സാമിര്‍ അബൂ ദഖയാണ് കൊല്ലപ്പെട്ടത്. സാമിറിന്റെ മരണത്തോടെ ഗസ്സയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 90 ആയി.
English Summary; Israeli forces kill Israeli hostages; Aljazeera cameraman killed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.