ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദി സംസാരിക്കുന്നവർ തമിഴ്നാട്ടിൽ എത്തുമ്പോള്‍ നിർമാണ തൊഴിലാളികളോ റോഡുകളും ശൗചാലയങ്ങളും വൃത്തിയാക്കുന്നവരോ ആയി മാറുന്നുവെന്ന് ഡിഎംകെ എംപി. എംപി ദയാനിധി മാരനാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.
ഇംഗ്ലിഷ് പഠിച്ചവരെയും ഹിന്ദി മാത്രം പഠിച്ചവരെയും താരതമ്യപ്പെടുത്തിയ മാരൻ, ആദ്യത്തേത് ഐടി കമ്പനികളിലാണെന്നും രണ്ടാമത്തേത് തുച്ഛമായ ജോലികളാണെന്നും പറഞ്ഞു.
അതേസമയം ഡിഎംകെ നേതാക്കൾ ബിഹാറിലെ ജനങ്ങളെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് പട്നയിൽ നിന്നുള്ള ബിജെപി എംപി രവിശങ്കർ പ്രസാദ് പ്രതികരിച്ചു. നിതീഷ് കുമാറിന്റെ കീഴിലുള്ള സംസ്ഥാനത്തിന്റെ അവസ്ഥ കാരണം ബീഹാറിലെ ജനങ്ങൾ അവിടെ പോകാൻ നിർബന്ധിതരാണെന്ന് ബിജെപി എംപി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
English Summary: ‘Hindi speakers of UP and Bihar are cleaning toilets in Tamil Nadu’: DMK leader’s statement in controversy
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.