മഹാരാഷ്ട്ര കൃഷി മന്ത്രി ധനഞ്ജയ് മുണ്ടെയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറാണ് മുണ്ടെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചകാര്യം വെളിപ്പെടുത്തിയത്.
മുണ്ടെയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം സംഭവത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
നാഗ്പൂരിൽ നടന്ന സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമാണ് മുണ്ടെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രി ഐസൊലേഷനിൽ തുടരുകയാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി മറ്റ് ഓഫീസ് കാര്യങ്ങള്‍ ഐസൊലേഷനിലിരുന്നുകൊണ്ട് മന്ത്രി നിര്‍വഹിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് 656 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സജീവ കേസുകൾ 3,742 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ ഞായറാഴ്ച 50 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ കേസുകളിൽ ഒമ്പത് ജെഎൻ.1 വകഭേദമാണെന്നും ഔദ്യോഗികവൃത്തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
English Summary: Maharashtra Minister Dhananjay Munde has been diagnosed with Covid-19
You may also bike this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.