23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

കോഴിഫാമിന്റെ മറവിൽ വൻ വ്യാജമദ്യ നിർമ്മാണ കേന്ദ്രം: ബിജെപി ആളൂർ പഞ്ചായത്ത് മുന്‍ അംഗമുള്‍പ്പടെ രണ്ട് പേർ അറസ്റ്റിൽ

Janayugom Webdesk
ഇരിങ്ങാലക്കുട
December 27, 2023 9:36 pm

ആളൂരിൽ വൻ സ്പിരിറ്റ്-വ്യാജ മദ്യ ശേഖരം പിടികൂടി. ആളൂർ പഞ്ചായത്ത് മുൻ ബിജെപി അംഗം അടക്കം രണ്ട്പേർ അറസ്റ്റിലായി. രണ്ടായിരത്തി മൂന്നൂറോളം ലിറ്റർ സ്പിരിറ്റും പതിനയ്യായിരത്തോളം ബോട്ടിൽ അനധികൃത വിദേശ മദ്യവുമാണ് പോലീസ് പിടികൂടിയത്. റൂറൽ എസ്പി നവനീത് ശർമ്മക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ചാലക്കുടി ഡി.വൈ.എസ്.പി. ടി.എസ്.സിനോജ് എന്നിവരുടെ നേതൃത്തിൽ നടത്തിൽ നടത്തിയ റെയ്ഡിൽ കട്ടപ്പന കാഞ്ഞിയാർ സ്വദേശി ലോറൻസ് (53)ആളൂർ സ്വദേശി പീണിക്കപറമ്പിൽ ലാലു (53) എന്നിവരെ അറസ്റ്റു ചെയ്തു. 2015–20 കാലഘട്ടത്തിൽ ആളൂർ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് അംഗമായിരുന്നു ലാലു. നാടകനടൻ കൂടിയായ ലാലു അന്ന് ബിജെപിയുടെ എക അംഗമായിരുന്നു. ലാലുവിന്റെ കോഴി ഫാമിലുള്ള ഗോഡൗണിലാണ് റെയ്ഡ് നടന്നത്. രണ്ടായിരത്തിമുന്നൂറോളം ലിറ്റർ സ്പിരിറ്റും മുവ്വായിരത്തി തൊള്ളായിരത്തി അറുപതോളം ഒരു ലിറ്റർ ബോട്ടിലുകളും പതിനായിരത്തി എണ്ണൂറോളം അര ലിറ്റർ ബോട്ടിൽ മദ്യവുമാണ് പിടികൂടിയത്.
വിശാലമായ ഗോഡൗണിന്റെ ഉള്ളിൽ നിന്ന് ഒന്നിനു പുറകെ ഒന്നായി രഹസ്യ അറകൾ നിർമ്മിച്ചാണ് സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്. ഈ അറകളിലേക്ക് കടക്കാൻ ചുമരിൽ ചതുരത്തിലുള്ള ദ്വാരവും ഉണ്ട്.

പുറത്തു നിന്നു നോക്കിയാൽ ഈ രഹസ്യ അറകൾ ശ്രദ്ധയിൽപ്പെടാത്ത രീതിയിലായിരുന്നു ഗോഡൗൺ നിർമ്മിച്ചിരുന്നത്. ഇരിങ്ങാലക്കുട ചാലക്കുടി ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിൽ മഫ്തിയിൽ പല സംഘങ്ങളായി നിരീക്ഷണം നടത്തിയാണ് പോലീസ് ഓപറേഷൻ നടത്തിയത്. വളരെ രഹസ്യമായി നടത്തിയ ഓപ്പറേഷനിൽ രണ്ടു പ്രതികളെയും കയ്യോടെ പിടിക്കാൻ പോലീസിനായി. അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് സ്പിരിറ്റും മദ്യവും എത്തിക്കുന്നതെന്നാണ് പ്രാഥമിക വിവരം. മാള ഇൻസ്പെക്ടർ സജിൻ ശശി, ആളൂർ എസ്.ഐ. വി.പി.അരിസ്‌റ്റോട്ടിൽ, ക്രൈം സ്ക്വാഡ് എസ്.ഐ മാരായ വി.ജി.സ്‌റ്റീഫൻ, പി.ജയകൃഷ്ണൻ, സി.എ.ജോബ്, റോയ്പൗലോസ്, സതീശൻ മടപ്പാട്ടിൽ, എ.എസ്.ഐ പി.എം.മൂസ, വി.യു.സിൽജോ തുടങ്ങിയവര്‍ റെയ്ഡിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Big liquor man­u­fac­tur­ing cen­ter in behind chick­en farm: Two peo­ple of for­mer BJP mem­ber of Aloor Pan­chay­at arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.