23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

മതേതര രാഷ്ട്രത്തില്‍ ജനിച്ച ഞാൻ ഹിന്ദുത്വ രാഷ്ട്രത്തില്‍ മരിക്കേണ്ടി വരും : പ്രൊഫ. എം എൻ കാരശ്ശേരി

Janayugom Webdesk
തൃശൂര്‍
January 6, 2024 10:15 am

മതേതര രാഷ്ട്രത്തില്‍ ജനിച്ച ഞാൻ ഹിന്ദുത്വ രാഷ്ട്രത്തില്‍ മരിക്കേണ്ടി വരുന്നതിൽ ആശങ്കയുണ്ടെന്ന് പ്രൊഫ. എം. എൻ കാരശ്ശേരി. കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ‘പി. ടി കലയും കാലവും’ എന്ന സാംസ്കാരിക മേളയിലെ ‘പി. ടി യുടെ കലാപ സ്വപ്‌നങ്ങൾ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെയും രാഷ്ട്രീയത്തെയും കൂട്ടി കുഴയ്ക്കുന്നത് പല തരത്തിലുള്ള കലാപങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. അടുത്തൊരു തെരഞ്ഞെടുപ്പോടെ പൗരത്വ ഭേദഗതി ബിൽ പോലുള്ള അപകടങ്ങൾ പുനർജീവിക്കാനും സാധ്യതയുണ്ടെന്നും കാരശ്ശേരി സൂചിപ്പിച്ചു. 

അപകടകരമായ സമൂഹത്തിൽ ജീവിക്കുമ്പോൾ ജാതിമതഭേദമന്യേ മനുഷ്യത്വപരമായി ജീവിക്കേണ്ടുന്നതിനെ കലയിലൂടെ ഓർമ്മിപ്പിക്കുന്ന പി ടി യുടെ സിനിമകൾ ഇന്നത്തെ കാലത്തിന്റെതാണെന്ന് നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ പറഞ്ഞു. സജീവമായ ഇടപെടൽ അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഇനിയും കാലം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
കവി പി. എൻ. ഗോപികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി. ഡി രാമകൃഷ്ണൻ, ഡോ. ഖദീജ മുംതാസ്, എം. പി ബഷീർ, ഡോ. ഷീല വിശ്വാനാഥൻ ടി. ടി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Born in a sec­u­lar nation, I will have to die in a Hin­dut­va nation: Prof. MN Karassery

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.