25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 15, 2024
October 31, 2024
October 28, 2024
October 27, 2024
October 27, 2024
October 26, 2024
October 26, 2024
October 22, 2024
October 21, 2024

സുധീരന് പിന്നാലെ കൂടുതല്‍ മുതിര്‍ന്നനേതാക്കള്‍ സുധാകരനും, സതീശനുമെതിരെ രംഗത്ത്

Janayugom Webdesk
തിരുവനന്തപുരം
January 7, 2024 11:03 am

സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്തു എത്തിയിരിക്കുന്നു.കെപിസിസി പ്രസിഡന്റ് കെ സാധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെയാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പെടെയുളളവര്‍ പ്രതിഷേധമായി എത്തിയിട്ടുള്ളത്.കെപിസിസി യുടെമുന്‍ പ്രസിഡന്റ് കൂടിയായ വി എം സുധീരന്‍ വളരെ രൂക്ഷമായ ഭാഷയിലാണ് കെപിസിസിയെയും, എഐസിസിയേയും വിമര്‍ശിച്ചത്.

അതിന്റെ ചുവടു പിടിച്ചാണ് മറ്റ് നേതാക്കളും പ്രതിഷേധ സ്വരം കടുപ്പിച്ചിരിക്കുന്നത്.കെപിസിസി നിർവാഹക സമിതിയിൽ പങ്കെടുത്ത്‌ വി എം സുധീരൻ നേതൃത്വത്തിന്റെ പരാജയത്തെക്കുറിച്ച്‌ തുറന്നടിച്ചിരുന്നു. ഒരു കാര്യവും അനുഭവസമ്പത്തുള്ള നേതാക്കളോട്‌ ആലോചിക്കുന്നില്ലെന്നായിരുന്നു വിമർശം. കൂടിയാലോചനയില്ല, അപക്വമായ നിലപാടുകൾ തുടങ്ങിയ വിമർശങ്ങളാണ്‌ കെ മുരളീധരൻ, രമേശ്‌ ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കൾ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത് .ഇതിന്‌ ചുവടുപിടിച്ച്‌ കെ മുരളീധരനും രംഗത്തുവന്നു.

എല്ലാവരുമായും കൂടിയാലോചിച്ച്‌ പാർടിയെ കൂട്ടായി നയിക്കാൻ നേതൃത്വത്തിന്‌ കഴിയുന്നില്ല. വി ഡി സതീശന്‌ എംഎൽഎ എന്ന നിലയിലുള്ള പരിചയം മാത്രമേയുള്ളൂ. സംസ്ഥാനത്താകെയുള്ള നേതാവായി വളർന്നിട്ടില്ല. കണ്ണൂരിലെ നേതാവ്‌ മാത്രമായിരുന്ന കെ സുധാകരന്‌ സംസ്ഥാനതല നേതാവാകാൻ കഴിഞ്ഞിട്ടില്ല. അതിന്റേതായ പോരായ്മകൾ പാർടിയെ ബാധിച്ചിട്ടുണ്ട്‌. സീനിയർ നേതാക്കളുമായി കാര്യങ്ങൾ ആലോചിച്ച്‌ ചെയ്യണം.രാഷ്‌ട്രീയകാര്യ സമിതിയടക്കം വേണ്ടപോലെ ഉപയോഗിക്കുന്നില്ല. അതിന്‌ പരിഹാരം കാണേണ്ടത്‌ നേതൃത്വമാണെന്നും ചാനൽ അഭിമുഖത്തിൽ മുരളീധരൻ പറഞ്ഞു. ഈ നിലപാടിനെ പിന്തുണച്ച്‌ കൂടുതൽ നേതാക്കൾ രംഗത്തുവരികയായിരുന്നു.

പാർടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നേതൃത്വം എല്ലാവരുമായി ചർച്ച ചെയ്യുന്നില്ലെന്നും അത്‌ പരിഹരിക്കേണ്ടതാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. മുരളീധരന്റേത്‌ പോസിറ്റീവ്‌ വിമർശമാണെന്നും താനും അതിനോട്‌ യോജിക്കുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചാനലുകളോട്‌ പ്രതികരിച്ചു. എന്നാൽ, വി ഡി സതീശൻ ഈ അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞു. വി എം സുധീരൻ ഉന്നയിച്ച വിമർശങ്ങൾ പാർടി നേതാക്കളിൽ ചലനമുണ്ടാക്കിയെന്നും അത്‌ കൂടുതൽ രൂക്ഷമാകുമെന്നുമാണ്‌ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്‌.

Eng­lish Summary:
Sud­heer­an is fol­lowed by Sud­hakaran who is more senior than Satheesan

You may also like this video:

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.