കുടിയേറ്റ നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ രാജിവച്ചു. ഫ്രാന്‍സിന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ് എലിസബത്ത് ബോണ്‍. രാജിക്കത്ത് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ സ്വീകരിച്ചു.
സര്‍ക്കാര്‍ പുനഃക്രമീകരണത്തിനുള്ള പ്രസിഡന്റിന്റെ നീക്കത്തെ മാനിച്ചാണ് രാജിവയ്ക്കുന്നതെന്ന് ബോണ്‍ രാജിക്കത്തില്‍ അറിയിച്ചു.
2022 മേയിൽ മക്രോൺ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് എലിസബത്ത് ബോണിനെ പ്രാധാനമന്ത്രിയായി നിയമിച്ചത്.
അതേസമയം, പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അറ്റലിനെ നിയമിച്ചു. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 34 കാരനായ ഗബ്രിയേല്‍ അറ്റല്‍. ഫ്രാന്‍സിന്റെ സ്വവർഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രി കൂടിയാണ് ഇദ്ദേഹം. നിലവില്‍ വിദ്യാഭ്യാസ മന്ത്രിയാണ്.
English Summary;French Prime Minister resigns; Gabriel Attal instead
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.