23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
October 21, 2024
October 14, 2024
October 14, 2024
September 30, 2024
September 23, 2024
September 14, 2024
July 24, 2024
June 7, 2024
May 7, 2024

ഗോഹത്യാ കേസിലെ മുഖ്യപ്രതി ഗോസംരക്ഷക സംഘം ജില്ലാ പ്രസിഡന്റ്

പൊലീസിനോട് ഏറ്റുമുട്ടി രക്ഷപെട്ട നേതാവിനായി തിരച്ചില്‍ 
Janayugom Webdesk
ബറേലി
January 14, 2024 8:44 pm

ഉത്തര്‍പ്രദേശില്‍ പശു കശാപ്പുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പശു സംരക്ഷക സംഘത്തിന്റെ ജില്ലാ നേതാവ് മുഖ്യപ്രതി.
വെള്ളിയാഴ്ച രാത്രി ബറേലിയില്‍ നടന്ന ഏറ്റുമുട്ടലില്‍ പശുക്കടത്തുകാരെന്ന് കരുതുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ജില്ലാ നേതാവിന്റെ പങ്ക് പുറത്തുവന്നത്. ഗോരക്ഷ കര്‍ണി സേനയുടെ പ്രസിഡന്റ് രാഹുല്‍ സിങ് തങ്ങളോടൊപ്പം ഉണ്ടായിരുന്നതായി അറസ്റ്റിലായവര്‍ പൊലീസിന് മൊഴിനല്‍കി. രാഹുല്‍ സിങ്ങിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

ഭോജിപുരയിലെ ദേവരണിയ നദിക്ക് സമീപം രാഹുല്‍ സിങ് മറ്റ് നാല് പേര്‍ക്കൊപ്പം പശുക്കളെ കശാപ്പ് ചെയ്യുകയായിരുന്നുവെന്നും തുടര്‍ന്ന് പ്രദേശം പൊലീസ് വളഞ്ഞുവെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹര്‍ഷ് മോഡി പറഞ്ഞു. കീഴടങ്ങാന്‍ വിസമ്മതിച്ച പ്രതികള്‍ പൊലീസ് സംഘത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നുപേരെ പിടികൂടിയെന്നും സിങ്ങും മറ്റൊരാളും ഓടി രക്ഷപ്പെട്ടുവെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. മുഹമ്മദ് സയീദ് ഖാന്‍, ദേവേന്ദ്ര കുമാര്‍, അക്രം എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് പശു കശാപ്പിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും വാഹനവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശില്‍ പശുക്കളെ കശാപ്പ് ചെയ്താല്‍ ഏഴു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. 

Eng­lish Sum­ma­ry; The main accused in the cow slaugh­ter case is the dis­trict pres­i­dent of Gosam­rak­shak Sangam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.