മണിപ്പൂരിലെ തൊങ്നൗപല്‍ ജില്ലയിലെ കാങ്‌കോപിയില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കുക്കി യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അറസ്റ്റിനെത്തുടര്‍ന്ന് തൊങ്നൗപല്‍ ജില്ലയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. യുവാക്കളുടെ അറസ്റ്റിന് പിന്നാലെ കുക്കി വനിതകള്‍ റോഡ് ഉപരോധിച്ച് സമരം നടത്തി. മേറെ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ച് കൂടിയ ജനംഅറസ്റ്റിലായവരെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു. തൊങ്നൗപല്‍ ജില്ലയിലെ മേറെ ഗ്രാമത്തില്‍ കഴിഞ്ഞ ഒക്ടോബറിലാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. ഇപ്പോള്‍ അറസ്റ്റിലായവര്‍ സംഭവത്തിലെ പ്രധാന പ്രതികളാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
English Summary;Manipur: Prohibition again in Kankepi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.