25 December 2025, Thursday

Related news

December 24, 2025
December 23, 2025
December 22, 2025
December 19, 2025
December 19, 2025
December 19, 2025
December 17, 2025
December 15, 2025
December 15, 2025
December 15, 2025

കോണ്‍ഗ്രസിന് 40 സീറ്റെങ്കിലും ലഭിക്കാന്‍ പ്രാര്‍ത്ഥിക്കാമെന്ന് മോഡി

Janayugom Webdesk
ന്യൂഡല്‍ഹി
February 7, 2024 4:36 pm

കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും, രൂക്ഷമായി പരഹസിച്ചും പ്രധാനമന്ത്രി നരേന്ദ്രമോഡി. ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കുറഞ്ഞത് 40 സീറ്റ് എങ്കിലും ലഭിക്കാന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിന് 40 സീറ്റ് എങ്കിലും നേടാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഇന്ത്യ മുന്നണി സഖ്യകക്ഷിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി സംശയം ഉന്നയിച്ചിരുന്നു. 

ഇതിനെ കൂട്ടുപിടിച്ചായിരുന്നു നരേന്ദ്രമോഡിയുടെ പരിഹാസം കോണ്‍ഗ്രസിന് നാല്‍പ്പത് സീറ്റില്‍ വിജയിക്കാനാകില്ലെന്ന വെല്ലുവിളി വന്നത് പശ്ചിമ ബംഗാളില്‍നിന്നാണ്. നിങ്ങള്‍ക്ക് ചുരുങ്ങിയത് 40 സീറ്റ് ലഭിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കാം, മോഡി പറഞ്ഞു. 

രാജ്യസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മോഡി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് ബന്ധം ഏറെക്കുറേ തകരാറായ നിലയിലാണ്. ഈ പശ്ചാത്തലത്തിലായിരുന്നു മമതയുടെ വാക്കുകള്‍. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 72 സീറ്റ് നേടിയ കോണ്‍ഗ്രസിന് 2019‑ല്‍ വെറും 44 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ.

Eng­lish Summary:
Modi can pray for Con­gress to get at least 40 seats

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.