1 February 2026, Sunday

ഭൂമി കയ്യേറിയ കേസ്; മറുപടിക്ക് സാവകാശം തേടി കുഴല്‍നാടന്‍

Janayugom Webdesk
കൊച്ചി
February 8, 2024 9:56 pm

സർക്കാർ ഭൂമി കയ്യേറിയ കേസിൽ ഹിയറിങ്ങിന് ഹാജരാകാൻ സമയം നീട്ടിച്ചോദിച്ച് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. ഈ ആവശ്യമുന്നയിച്ച് മാത്യു കുഴൽനാടൻ അപേക്ഷ നൽകി. ഹിയറിങ്ങിന് ഹാജരാകാൻ ഒരു മാസം സമയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെപിസിസി ജാഥയും മീറ്റിങ്ങുകളും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. അവധി അപേക്ഷ പരിഗണിക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. 

മാത്യു കുഴൽനാടന്റെ ചിന്നക്കനാൽ ഭൂമിയിലെ ക്രയവിക്രയങ്ങളിൽ ക്രമക്കേടുണ്ടെന്ന് നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. 2008ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട ഭൂമിയാണ് ചിന്നക്കനാലിൽ മാത്യു കുഴൽനാടന്റെ കൈവശമുള്ളതെന്ന ഗുരുതര കണ്ടെത്തലുകളാണ് പുറത്തുവിട്ടത്. ഭൂമി വിൽപ്പന നടത്തരുതെന്ന് 2020ൽ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നുവെന്നും പോക്കുവരവ് ചെയ്തതിൽ ക്രമക്കേടുണ്ടെന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ. ആധാരത്തിലുളളതിനേക്കാൾ 50 സെന്റ് അധിക സർക്കാർ ഭൂമി കൈവശം വെച്ചുവെന്നതാണ് മാത്യു കുഴൽനാടനെതിരായ കേസ്. 

Eng­lish Summary:Land encroach­ment case; Kuzhal­nadan sought delay for reply
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.