ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സുപ്രീം കോടതി നിര്‍ദേശം പാലിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍. കോടതി വിധിക്ക് ശേഷം ആദ്യമായാണ് ഔദ്യോഗിക പ്രതികരണം നടത്തുന്നത്. ഇലക്ടറല്‍ ബോണ്ടിനെ ശക്തമായി അനുകൂലിച്ച മോഡി സര്‍ക്കാരില്‍ നിന്നും കോടതി വിധിയെ സംബന്ധിച്ച് പ്രതികരണങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ഇലക്ടറല്‍ ബോണ്ടിന്റെ വിശദാംശങ്ങള്‍ അടുത്ത മാസം 13നകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കിയിരുന്നു. ബോണ്ടുകളോ പ്രോമിസറി നോട്ടുകളോ പോലുള്ള മാര്‍ഗങ്ങളിലൂടെ രാഷ്ട്രീയകക്ഷികള്‍ക്ക് ധനസമാഹരണത്തിനുള്ള അവസരമൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഇലക്ടറല്‍ ബോണ്ട് പദ്ധതി അനുവദിക്കാനാകില്ലെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
എപ്പോഴും സുതാര്യതയ്ക്ക് അനുകൂലമാണെന്നും സുപ്രീം കോടതി ഉത്തരവ് പാലിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. 2017–18, 2021–23 എന്നീ വര്‍ഷങ്ങളില്‍ 12,008 കോടി ഇലക്ടറല്‍ ബോണ്ടുകളാണ് വിറ്റഴിഞ്ഞത്. ഇതില്‍ 55 ശതമാനവും ബിജെപിയാണ് കൈപ്പറ്റിയത്.
English Summary: Electoral Bond; Supreme Court will follow directions: Election Commission
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.