20 December 2025, Saturday

Related news

December 19, 2025
December 19, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025

രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ മഹേന്ദ്രജിത്ത് മാളവ്യ ബിജെപിയിലേക്ക്

Janayugom Webdesk
ജയ്പൂർ
February 19, 2024 5:54 pm

രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ മഹേന്ദ്രജിത്ത് മാളവ്യ ബിജെപിയിലേക്ക് ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി പി ജോഷിയില്‍ നിന്നും മഹേന്ദ്രജിത്ത് മാളവ്യ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബന്‍സ്വാര ജില്ലയിലെ ബാഗിഡോര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.നാല് തവണയായി എംഎല്‍എയായ മഹേന്ദ്രജിത്ത് മുന്‍ സംസ്ഥാന മന്ത്രികൂടിയാണ്.

മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായി കൂടിയാണ്. കുറച്ചുനാളായി കോണ്‍ഗ്രസില്‍ നിന്നും അകന്നുനില്‍ക്കുകയായിരുന്നു മഹേന്ദ്രജിത്ത് മാളവ്യ. സോണിയാഗാന്ധി ജയ്പുരില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കാനെത്തിയപ്പോള്‍ മഹേന്ദ്രജിത്തിന്റെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു. തെക്കന്‍ രാജസ്ഥാനിലെ ഗോത്രവിഭാഗത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ എന്ന നിലയില്‍ മഹേന്ദ്രജിത്തിനെ സ്വന്തം പാളയത്തില്‍ എത്തിക്കാനായത് ഗുണകരമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

Eng­lish Summary:Rajasthan Con­gress MLA Mahen­dra­jit Malviya joins BJP
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.